0%

Chapter Title : ജാനി 9 [Fang leng]

Author : Kambikathakal Read All Parts 581

പിടിക്കും ജാനി പതിയെ മുൻപോട്ടു നടന്നു അവൾ നേരെ റിസപ്ഷനിലേക്ക് ചെന്നു "

ഇംഗ്ലീഷ് സംഭാഷണങ്ങൾ മലയാളത്തിൽ നൽകുന്നു

"ഹലോ മാഡം ഞങ്ങൾ എങ്ങനെയാണ് മാഡത്തെ സഹായിക്കേണ്ടത് "

ജാനി :എനിക്ക് മിസ്റ്റർ ജെയ്സനെ ഒന്ന് കാണണം

"മാഡം നിങ്ങൾ ഓണർ ജെയ്സനെ കുറിച്ചാണോ പറയുന്നത് "

ജാനി :അതെ

"മാഡത്തിന്റെ കയ്യിൽ അപ്പോയ്ന്റ്മെന്റ് ഉണ്ടോ "

ജാനി :ഇല്ല പക്ഷെ ഞാൻ ജെയ്സന്റെ ക്ലോസ് ഫ്രണ്ട് ആണ്

"സോറി മാഡം സാർ സെക്കന്റ്‌ ഫ്ലോറിൽ ഒരു പാർട്ടിയിലാണ് അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല "

ജാനി :പക്ഷെ എനിക്ക് ജെയ്സനെ കണ്ടേ പറ്റു

"സോറി മാഡം എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം വരു "

ജാനി :(ഹോ ഇനിയിപ്പോൾ എന്ത് ചെയ്യും ഉം വഴിയുണ്ട് അവൻ സെക്കന്റ്‌ ഫ്ലോറിൽ ഉണ്ടെന്നല്ലേ പറഞ്ഞത് അങ്ങോട്ടേക്ക് പോകാം )

ജാനി വേഗം ലിഫ്റ്റിലേക്ക് കയറി സെക്കന്റ്‌ ഫ്ലോറിൽ എത്തി

"ഉം അവിടെ കുറച്ചു സെക്യൂരിറ്റികൾ നിൽപ്പുണ്ടല്ലോ അപ്പോൾ അവിടെയായിരിക്കും പാർട്ടി "

ജാനി വേഗം അവിടേക്ക് എത്തി ശേഷം ഉള്ളിലേക്ക് കയറുവാൻ ശ്രമിച്ചു

സെക്യൂരിറ്റി :പാസ്സ് ഉണ്ടോ മാഡം

ജാനി :ഇല്ല എനിക്ക് ഒരു അഞ്ചു മിനിറ്റ് മാത്രം മതി

സെക്യൂരിറ്റി :പറ്റില്ല മാഡം പാസ്സില്ലാതെ അകത്തേക്ക് വിടാൻ കഴിയില്ല

ജാനി :ഞാൻ ഒരുപാട് ദൂരെ നിന്ന് വരുകയാണ് എനിക്കിപ്പോൾ അകത്തുപോയേ പറ്റു

സെക്യൂരിറ്റി :ഞങ്ങൾക്ക് നിയമം തെറ്റിക്കാൻ കഴിയില്ല

പെട്ടെന്നാണ് അവിടേക്ക് കോട്ടും ടൈയും എല്ലാം ദരിച്ച ഒരാൾ എത്തിയത്

💬 Comments

View all comments