Chapter Title : ജാങ്കോ നീ പിന്നീം.. [സുനിൽ]
ആണ് നാലുമണിക്ക് കാപ്പിയുമായി വന്ന അമൃതയെ ഞാൻ ആദ്യമായി കാണുന്നത്...
ആ വീട്ടിലെ മകളാണ് എന്നാണ് ആദ്യം കരുതിയത് പക്ഷേ അമൃത ആ വീട്ടിലെ മകളെ പോലുള്ള ജോലിക്കാരിയാണ്!
ഉറ്റവരും ഉടയവരും ആരുമില്ലാത്ത ഒരു അനാഥ!
പാലക്കാട് അതിർത്തിയിൽ ആണ് വീട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്..
പാലക്കാട് ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജറായ ആ വീട്ടിലെ സാറ് വിജനമായ ഒരു റെയിൽവേ ലൈനിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ആണ് ഇവളെ കണ്ടെത്തുന്നത്...
അദ്ദേഹം സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ അമ്മ മരിച്ച് ചെറിയച്ചന്റെ ശല്യം സഹിക്കാൻ ആവാതെ ജീവനൊടുക്കാൻ വന്ന വരവാണ്...
അന്ന് സാറ് കൊണ്ടുവന്ന് തന്റെ ഭാര്യയേയും മാതാപിതാക്കളേയും ഏൽപ്പിച്ചതാണ് അമൃതയെ! സാറിന്റെ രണ്ട് മക്കളുടെ ചേച്ചിയായി അവരുടെ മുതിർന്ന മകളായി അവൾ അവിടെ കഴിയുകയാണ്...
അമൃതയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല ഏഴാം ക്ലാസ് വരെ പഠിച്ച അവൾ തമിഴ് മീഡിയത്തിൽ ആയിരുന്നു പഠിച്ചത്!
എന്തായാലും അവിടത്തെ പണി കഴിയും മുന്നേ അമൃത എന്റെ അമ്മു ആയി!
ഞാൻ വീട്ടിൽ അമ്മയെ കാര്യം അറിയിച്ചു അവളുടെ രക്ഷകർത്താവായ സാറിനേയും കുടുംബത്തേയും!
എന്റെ ജീവിതത്തിലെ വലിയ ഒരു മോഹമായ എന്നിലും പഠിപ്പുള്ള പത്ത് ജയിച്ചത് എങ്കിലും ആയ ഒരു പെണ്ണ് എന്ന ആഗ്രഹം പോലും ഞാൻ എന്റെ അമ്മുവിനായി ത്യജിച്ചു!
വിവാഹം വിഷുവിന്റെ പിറ്റേന്ന് എന്ന് മുഹൂർത്തവും കുറിച്ചു...
അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു ദിവസം സാർ വിളിച്ച് അമ്മയുമായി പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറയുന്നത്! സാറിന്റെ സ്വരത്തിലെ ഗൌരവം മനസ്സിലായി അമ്പരന്ന്
💬 Comments
View all comments