0%

Chapter Title : ജാങ്കോ നീ പിന്നീം.. [സുനിൽ]

Author : സുനിൽ Read All Parts 129
ഞാൻ ഉടൻ തന്നെ പണി നിർത്തി വീട്ടിൽ ചെന്ന് അമ്മയുമായി അമൃതയുടെ വീട്ടിൽ എത്തി... അവിടെ മുറ്റത്ത് ഒരു വെള്ള ആലപ്പുഴ രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റ കിടപ്പുണ്ട്! ഹാളിൽ സാറിനൊപ്പം നാല് പേർ ഇരിപ്പുണ്ട് ഒരു അച്ചനും അമ്മയും മകനും മകളും ആണ് എന്ന് തോന്നുന്നു! അമ്മയ്ക്ക് എന്റെ അമ്മുവിന്റെ ഒരു ഛായ! സ്രെയിറ്റൺ ചെയ്ത മുടിയുമായി ജീൻസും സ്ലീവ്ലെസ് ടോപ്പും ധരിച്ചിരുന്ന പെൺകുട്ടിയുടെ മുഖത്തോട്ട് നോക്കിയ ഞാൻ ഒരു ഞെട്ടലോടെ ഒന്ന് കൂടി ആ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി... എന്റെ അമ്മു കാച്ചെണ്ണ തേച്ച് പിന്നിയിടുന്ന മുടി സ്രെയിറ്റൺ ചെയ്ത് ആ പാവാടയും ബ്ലൌസും ചുരിദാറും ഒക്കെ മാറ്റി പകരം ജീൻസിട്ടാൽ എങ്ങനിരിക്കും അത് തന്നെ! എന്റെ അതേ അവസ്ഥയിൽ തന്നെ അമ്മയും! "ഞെട്ടണ്ട! ഇത് ചിപ്പി! നിന്റമ്മൂന്റെ ഇരട്ട സഹോദരി തന്നാ ഇവൾ!" സാറ് പതിയെ പറഞ്ഞു! എന്റെയും അമ്മയുടെയും മുഖങ്ങൾ ഒരേ പോലെ വിളറി... ചന്തു എന്ന ആങ്ങള ടീപ്പോയിൽ ഇരുന്ന ലാപ്പ് ഞങ്ങളുടെ നേരേ തിരിച്ചു... ഒരേ ഇനം ജീൻസും ടീഷർട്ടും ധരിച്ച് കെട്ടിപ്പിടിച്ച് മുഖം ചേർത്ത് നിൽക്കുന്ന ഇരട്ട പെൺകുട്ടികൾ! ഒരാൾക്ക് മുഖത്ത് കണ്ണട ഉണ്ട്... "കണ്ണട ഇല്ലാത്തത് ഇവൾ ചിപ്പി രാജൻ! കണ്ണട ഉള്ളത് ചിഞ്ചു രാജൻ!! അകത്തുള്ളവൾ നമ്മുടെ അമൃത!" സാറിന്റെ ശബ്ദം എങ്ങനെയോ എന്റെ കൊട്ടി അടഞ്ഞ കാതുകളിൽ എത്തി! ഇതിനിടയിൽ യാതൊരു പരിചിത ഭാവവും അവരോട് കാട്ടാതെ പതിവ് പുഞ്ചിരിയോടെ അമൃത വന്ന് എല്ലാവർക്കും ചായയും നൽകി എന്നോട് അകത്തോട്ട് ചെല്ലാൻ കണ്ണ് കാട്ടിയിട്ട്

💬 Comments

View all comments