Chapter Title : ജാങ്കോ നീ പിന്നീം.. [സുനിൽ]
എന്ന ആത്മാവിനെ ആണ് സാറ്
കണ്ടെത്തി വീട്ടിൽ കൊണ്ടു വന്നത്!
അമൃത അറിയാതെ ഞങ്ങൾ പല പല രീതികളിലും പരീക്ഷിച്ച് നോക്കിയിട്ടും അതിശയം അല്ലാതെ പ്രയോജനം ഒന്നും ഉണ്ടായില്ല!
കണ്ണട ഇല്ലാതെ വീഴാതെ നടക്കാൻ പോലും കഴിയാത്ത ചിഞ്ചു കണ്ണട ഇല്ലാതെ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടക്കുന്നു!
തമിഴ് അറിയില്ലാത്ത ചിഞ്ചു തമിഴ് പത്രവും മാസികയും വായിച്ച് പറഞ്ഞ് തരുന്നു...!!!
വായിച്ചാൽ ആരും നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ച് പോവുന്ന ഇംഗ്ലീഷ് മലയാളം ജോക്കുകൾ എഴുതിയ കടലാസ് വെറുതേ പടം കണ്ട് നിസ്സഹായതയോടെ ഞങ്ങളെ നോക്കുന്നു....
ചിഞ്ചു എന്ന അമൃതയുടെ വിദ്യാഭ്യാസവും സെറ്റപ്പും ഒക്കെ അറിഞ്ഞതും
"ജാങ്കോ നീ പിന്നീം മൂഞ്ചി" എന്നതായി പാവം നമ്മുടെ അവസ്ഥ!
വളരെ പാടു പെട്ട്
"ഒരു ഐപിഎസ്സ് കാരന് (ഇന്ത്യൻ പെയിന്റിംഗ് സർവ്വീസ്) വെറും ശാസ്ത്രജ്ഞയോ ഛായ് മോഷം നുമ്മക്ക് മാണ്ട"
എന്ന ആ മാനസികാവസ്ഥയിലേക്ക് ഞാനും എത്തി.....എവിടെ ഒക്കെയോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ എവിടെയോ ഒക്കെ അവളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം ഞാൻ അവളുമായി പോയി!
ഒപ്പം ഞാനില്ലാതെ ഒരു കളിക്കും എന്റെ അമ്മു ഇല്ല!
മകൾ നഷ്ടമായ ആ അമ്മയുടെ മാനസികനില തകരാറായി എന്നാണ് അമ്മുവിനെ ധരിപ്പിച്ചത്!!!അവസാനം പ്രശസ്ത ഭദ്രകാളീ ക്ഷേത്രത്തിലെ കീഴ്ക്കാവിൽ ഭജനത്തിനായി ഞങ്ങൾ എത്തി.....
പണിയും മിനക്കെട്ട് ഏതാണ്ട് കളഞ്ഞ അണ്ണാന്റെ അവസ്ഥയിൽ ഒപ്പം ഞാനും....!ക്ഷേത്രത്തിൽ ഭജനമിരുന്ന് മൂന്നാം നാൾ വാളും ചിലമ്പുമണിഞ്ഞ് ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാട് അമൃതയുടെ അടുത്തെത്തി....
അരിയും പൂവും തൊഴുകൈകളോടെ നിന്ന അവളുടെ തലയിലിട്ട് അനുഗ്രഹിച്ച് പറഞ്ഞു.....
"നാൽപ്പത്തൊന്നാം നാൾ മകളേ നിനക്കു
💬 Comments
View all comments