Chapter Title : ജാങ്കോ നീ പിന്നീം.. [സുനിൽ]
മോക്ഷം"
ആ വാക്കുകൾ കേട്ട ഞാൻ ഒന്ന് ഞെട്ടി! അതുവരെ പലരോടും "അനുഗ്രഹം" എന്ന് പറഞ്ഞ ദേവിയുടെ പ്രതിപുരുഷൻ അമൃതയോടു മാത്രം പറഞ്ഞത് "മോക്ഷം" എന്നും....
തലയ്ക്കുള്ളിൽ വെട്ടിയ ഒരു മിന്നലോടെ 'അനുഗ്രഹം' മനുഷ്യനും 'മോക്ഷം' ആത്മാവിനും ആണല്ലോ എന്ന ആ വസ്തുത ഞാനും ഉൾക്കൊണ്ടു!
ചിഞ്ചുവിന്റെ കുടുംബവും ഞാനും ഭജനമിരിക്കുന്ന അവൾക്കൊപ്പം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു....
ആ ഭജനമിരുന്ന ദിവസങ്ങളിൽ ഗൌരവഭാവം കൈക്കൊണ്ട അമൃത മറ്റൊരാളായി! മുക്കാലും സമയങ്ങളിൽ ധ്യാനത്തിലിരിക്കുന്ന അവൾ ഇടയ്ക്കിടെ എന്നെ നോക്കി വിങ്ങിപ്പൊട്ടും!
അപ്പോഴും സ്വന്തം മാതാപിതാക്കളെ അവൾ തിരിച്ചറിഞ്ഞില്ല!
നാൽപ്പത്തൊന്നാം ദിവസം കുളി കഴിഞ്ഞ് ഈറനായി വന്ന അവൾ ഒഴുകുന്ന കണ്ണീർ തുടയ്ക്കാൻ മിനക്കെടാതെ കല്ലിച്ച മുഖത്തോടെ എന്നോട് പിറുപിറുത്തു...
"അടുത്ത ജന്മത്തിൽ.... കാത്തിരിക്കും ഞാൻ...."
കർപ്പൂരഗന്ധത്തിൽ ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ ചെമ്പുമണിയും ചേങ്ങില നാദവും ഇടവിടാതെ ഉയർന്നു... ഉഷപൂജ കഴിഞ്ഞ് നട തുറന്നു...
കണ്ണുകളും അടച്ച് തൊഴുകൈകളോടെ നിന്ന അമൃത അതി ദയനീയമായി എന്നെ ഒന്ന് നോക്കിയിട്ട് നടക്ക് നേരേ നിലത്ത് പത്മാസനത്തിൽ ഇരുന്ന് കണ്ണുകൾ അടച്ച് കൈകൾ കൂപ്പി....
ഉറഞ്ഞ് തുള്ളി വന്ന വെളിച്ചപ്പാടിന്റെ വാൾ അമൃതയുടെ തലയിൽ ഒന്ന് സ്പർശിച്ചു....
വൈദ്യൂതാഘാതം ഏറ്റത് പോലെ ഒന്ന് ഞെട്ടിയ അമൃത ആ ഇരുന്ന ഇരുപ്പിൽ പിന്നിലേക്ക് മറിഞ്ഞു...
താഴെ വീഴാതെ പിന്നിൽ നിന്ന ഞാൻ അവളെ താങ്ങി അവളുടെ അമ്മ കിട്ടിയ തീർത്ഥജലം ശക്തമായി ആ മുഖത്തേക്ക് കുടഞ്ഞു...
കണ്ണുകൾ വലിച്ച് തുറന്ന അമൃത കണ്ണു കാണാൻ വയ്യാതെ ചുറ്റും മിഴിച്ച് ഒന്ന് നോക്കിയിട്ട് എന്റെ കൈകൾ
💬 Comments
View all comments