Chapter Title : ജാസ്മിൻ [Logan]
നല്ലൊരു കമ്പനിയിൽ നല്ലൊരു പോസ്റ്റിൽ ജോലി ചെയ്യുന്നു. വീട്ടിൽ അച്ഛനും, അമ്മയും ഒരു അനിയത്തികുട്ടി അഥിതി.ഹാപ്പി ഫാമിലി... !!!
അപ്പോൾ നമുക്ക് നമ്മുടെ നായികയിലേക്ക് വരാം....അവളുടെ പേരോ, ഊരോ ഒന്നും അറിയില്ല... അകത്തു ചെന്ന കള്ളിന്റെ പുറത്താണ് ഞാൻ ഈ വള്ളി കേറി പിടിച്ചത്. നമ്പർ തന്നിട്ട് മറ്റേ കൂറ പറയാ... നിനക്ക് കഴിയുമെങ്കിൽ ഇവളെ വളച്ചു കാണിക്കാൻ... നുമ്മ ഈ ടൈപ്പ് പണ്ടേ എടുക്കാത്തതാണ്... അന്നെന്താണോ.... പിടിച്ചു.
അവളുടെ നമ്പർ സേവ് ചെയ്തു...മെസ്സേജും അയച്ചു... Guess who... ??? മറുപടി ഒന്നും കണ്ടില്ല.... ആ പോട്ട് പുല്ല്.... എന്നോർത്ത് നുമ്മ അടി continue ചെയ്തു. രാത്രിയിലെ കലാപ പരിപാടികൾ കഴിഞ്ഞു, രാവിലെ എണീക്കുമ്പോൾ അവളുടെ റിപ്ലൈ... " ആരാണ് ഇത്... ??? " ബെറ്റ് വച്ചവൻ രാത്രി ഇടയ്ക്ക് എപ്പഴോ അവളുടെ പേര് പറയുന്നത് ഞാൻ ഓർത്തു... അത് വച്ചെടുത്ത മെസ്സേജ് അയച്ചു... !!!
" ജാസ്മിൻ.... right ??? "
ഞാനവളെ ഒന്നുടെ കൺഫ്യൂഷൻ ആക്കി. അപ്പോൾ തന്നെ വന്നു...
" അതേ... ജാസ്മിൻ തന്നെ... നിങ്ങൾ ആരാണ്... ? അവൾ ചോദിച്ചു...
" എനിക്ക് ജാസ്മിനെ നന്നായി അറിയാം... പക്ഷേ ജാസ്മിൻ എന്നെ അറിയാൻ വഴിയില്ല. "
" പേരെങ്കിലും പറയൂ... " അവൾ കെഞ്ചി...
" ആദി... അതാണ് എന്റെ പേര്...
" ആദി... എനിക്കറിയില്ല.... അവളുടെ മെസ്സേജ്. പിന്നെ അനക്കം ഒന്നും കണ്ടില്ല.... ഞാൻ അധികം ശല്യം ചെയ്യാനും നിന്നില്ല... ഒരാഴ്ച കഴിഞ്ഞാണ് ഞാൻ അവൾക്കു വീണ്ടും മെസ്സേജ് അയച്ചത്.
💬 Comments
View all comments