Chapter Title : ജാസ്മിൻ [Logan]
" ഹലോ മാഡം.... എന്താണ്... എവിടെയാ... ? കൊറച്ചു കഴിഞ്ഞവളുടെ മെസ്സേജ് വന്നു.... " not in a good mood to talk.... !!! ". ആയിക്കോട്ടെ... അങ്ങിനെ വിടാൻ പറ്റില്ലല്ലോ... "If you talk...You can change your mood "
Friends... ??? അങ്ങിനെ ഒരു കാച്ചങ്ങു കാച്ചി... അതേറ്റു... അവൾ ok... Friends...!!! എന്ന് മറുപടി തന്നു.
പതിയെ പതിയെ മെസ്സേജുകൾ ഞങ്ങളെ തമ്മിലടുപ്പിച്ചു.. ഏതാണ്ട് രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങൾ എല്ലാം മനസ്സിലായി... അച്ഛനും അമ്മയ്ക്കും ഒറ്റ മോൾ... പഠിത്തം കഴിഞ്ഞു ജോലി നോക്കുന്നു... അച്ഛൻ kseb യിൽ... വീട്ടിലെ അന്തരീക്ഷം അത്ര നല്ലതല്ല... അച്ഛന്റെ കുടി, ബഹളം... എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കാമോ എന്നവൾ എന്നോട് ചോദിച്ചു. നല്ലൊരു ജോലിക്കുള്ള പരിചയം ഒന്നുമില്ല... എങ്കിലും ഞാൻ ശ്രമിക്കാം എന്നവൾക്ക് വാക്ക് കൊടുത്തു. എന്റെ ഓഫീസിൽ തന്നെ റിസപ്ഷനിൽ ഒരു ഒഴിവു ഇപ്പോൾ ഉണ്ട്, നോക്കിയാലോ... ഞാൻ ആലോചിച്ചു... വേഗം തന്നെ നല്ലൊരു ബയോഡാറ്റായും ഫോട്ടോയും അയക്കാൻ ഞാൻ മെസ്സേജ് ചെയ്തു. താമസിയാതെ അവളുടെ മെയിൽ വന്നു... ഫോട്ടോയാണ് ഞാൻ നോക്കിയത്, കാണാൻ കൊള്ളാം... നല്ല വിടർന്ന കണ്ണുകൾ, തടിച്ച കീഴ്ചുണ്ട്... ഫോട്ടോ കളർ അല്ലാത്തത് കൊണ്ട്... ഒരു പെർഫെക്ട് ഇമേജ് കിട്ടിയില്ല... എന്തായാലും ഇന്റർവ്യൂ നു വരാൻ പറഞ്ഞു.
ഞാൻ കൊടുത്ത അഡ്രസ്സിൽ പിറ്റേന്ന് രാവിലെ തന്നെ വന്നവൾ എന്നെ വിളിച്ചു, ഞാൻ ആളെ കാണാൻ ഒള്ള കൊതിയോടെ ചാടിയിറങ്ങി... താഴെ ആകാംഷയും, പരിഭ്രമവും നിറഞ്ഞ രണ്ട് കണ്ണുകൾ.... ആഹഹാ
💬 Comments
View all comments