Chapter Title : ജാസ്മിന്‍
.. അവര്‍ക്ക് മൂന്നു വയസുള്ള ഒരു മകള്‍ ചിന്നു .. സിബിക്ക് മുപ്പത്തി അഞ്ചു വയസുണ്ട് ജാസ്മിന് മുപ്പത്തി രണ്ടും .. ലിബിയയില്‍ ജോലി ആയിരുന്ന സിബി അവിടെ പ്രശ്നങ്ങള്‍ ആയപ്പോ നാട്ടിലേക്കു രക്ഷപെട്ടവരില്‍ ഒരാളാണ് ..ജാസ്മിന്‍ റിയാദില്‍ തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ സ്റ്റാഫ് ആയിരുന്നു ..ലിബിയയില്‍ നിന്നും എത്തിയ ശേഷം സിബി കിട്ടിയ വിസക്ക് സൌദിക്ക് വന്നതാണ്.. ജോലി കണ്ടെത്തണം ..ചിന്നു മോളെ ജാസ്മിന്റെ വിസയില്‍ കൊണ്ട് വന്നു. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ഞങ്ങളുടെ ഫാമിലി രണ്ടും നല്ല കൂട്ടുകാരായി..എന്റെ മോനും ചിന്നുവും എപ്പോഴും ഒന്നിച്ചു കളിച്ചു നടപ്പാണ്. സിബിക്ക് കാര്‍ ഇല്ലാത്തതിനാല്‍ duty time കഴിഞ്ഞു സിബിയെ കൊണ്ട് പല സ്ഥലങ്ങളില്‍ ഇന്റര്‍വ്യൂ പോകാന്‍ ഞാന്‍ തയാറായി.. വന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോ തന്നെ ഒരു ജോലി ശരിയായി.. ഒരു IT കമ്പനി ആണ് അവരുടെ ഹെഡ് ഓഫീസ് ജിദ്ദ ആണ് ..ആറുമാസത്തേക്ക് റിയാദില്‍ അവര്‍ക്ക് ഒരു പ്രൊജക്റ്റ് ഉണ്ട് അതിനു ശേഷം റിയാദില്‍ പ്രൊജക്റ്റ് കിട്ടിയില്ലങ്കില്‍ ജിദ്ദയില്‍ ആയിരിക്കും ജോലി.. സാമാന്യം നല്ല ശമ്പളം ലഭിക്കും.. ഏതായാലും അധികം അലയാതെ തന്നെ ജോലി കിട്ടിയ സന്തോഷത്തിലായി അവര്‍ ..ആറു മാസം കഴിയുമ്പോ നല്ല ജോലി വേറെ കിട്ടിയാല്‍ അങ്ങോട്ട് മാറുകയും ചെയ്യാമല്ലോ ..
ഞങ്ങളുടെ ജീവിതം പഴയ പടുതി തന്നെ മുന്നോട്ട് പോയി.. ഷീബയും ജാസ്മിനും നല്ല കൂട്ടുകാരായി ഞാനും സിബിയും അതുപോലെ തന്നെ..പതിയെ എന്റെയും ഷീബയുടെയും കിടപ്പറയില്‍ സിബിയുടെ കുടുംബകാര്യങ്ങളും വിഷയമായി വന്നു .. ബെഡ് ഷീറ്റ് വിരിച്ചു കൊണ്ട് ഭാര്യ ഒരു നിഗൂഡ ഭാവത്തില്‍ പറഞ്ഞു
അതേ ഞാന്‍ ഒരു കാര്യം പറയട്ടേ (റൊമാന്റിക് ആകുംപോഴുണ്ടാകുന്ന ഒരു കള്ളച്ചിരി അവളുടെ മുഖത്ത് ഞാന്‍ കണ്ടു തോളില്‍ കിടന്നുറങ്ങിയ മോനെ ബെഡ്ഡില്‍ കിടത്തി ഞാന്‍ ചോദിച്ചു)
മ് എന്താടീ
നിങ്ങള്‍ ആരോടും പറയരുത്
അത് പറ്റില്ല നാളെ രാവിലെ തന്നെ ഞാന്‍ എല്ലാവരോടും പറയും
എന്നാല്‍ നിങ്ങള്‍ കേള്‍ക്കേണ്ട (ഭാര്യയുടെ കള്ള പരിഭവം)
പറയെടീ പാറൂ ...
നിങ്ങളിവിടെ കിടക്ക്
കിടന്ന എന്റെ മടിയിലേക്ക് തല ചായിച്ചു വച്ച് അവള്‍ പറഞ്ഞു
നമ്മുടെ ജാസ്മിന്‍ ഇല്ലേ (അപ്പൊ ഇന്നത്തെ താരം ജാസ്മിന്‍ ആണ് )
മ് അവള്‍ക്കെന്തു പറ്റി (ആകാംക്ഷ പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു)
അവളുടെ അയല്‍പക്കത്തെ ഒരു ആന മുട്ട
💬 Comments
View all comments