Chapter Title : ജാതകം ചേരുമ്പോൾ [കാവൽക്കാരൻ]
കാരണം അമ്മ ഞങ്ങൾ അങ്ങനെ ദേഷ്യപ്പെട്ടു ഞങ്ങളോട് സംസാരിക്കാറില്ല.
അമ്മ തുടർന്നു " ഇവനോട് ഞാൻ കൊറച്ചു ദിവസം മുൻപ് പറഞ്ഞതാ മോനെ അമ്മ എന്റെ കുട്ടീ നെ കുറിച്ച് ദുസ്വപ്നം ഒക്കെ കാണണു മോൻ ആവശ്യം ഇല്ലാത്തത്തിൽ ഒന്നും പോയി ചാടല്ലേ എന്ന് "
ഇത് പറഞ്ഞപ്പോളേക്കും അമ്മയുടെ കണ്ണിൽ നിന്നും ഈറൻ പൊഴിഞ്ഞിരുന്നു
പിന്നെയും തുറന്നു
"എന്നിട്ട് എന്തായി ആ ദിവസം തന്നെ പുതിയ പ്രശ്നം ഒപ്പിച് വന്നിരിക്കുന്നു നിന്റെ ഈ പുന്നാര അനിയൻ. ഞാൻ ഇങ്ങനെ കുറച്ചു അയഞ്ഞു നിൽക്കുന്നത് കൊണ്ടല്ല നിങ്ങൾക്കൊക്കെ എന്നെ ഒരു വിലയും ഇല്ലാത്തത്. ഇനി ഞാൻ പറയുന്നത് കേട്ടാൽ മതി എല്ലാരും. നാളെ തൊട്ട് ഞാൻ പറയാതെ ആരും ഈ വീടിന്റെ പടിക്ക് പുറത്ത് ഇറങ്ങരുത്. അതിനാണ് നിന്നോട് ഇന്ന് തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞത്"
ഇത്രയും പറഞ്ഞു അമ്മ റൂമിലോട്ട് വിട്ടു
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ 😶
എല്ലാരും ഒരു അദ്ധാളിപ്പോടെ നിൽക്കുകയാണ്
ഒരാൾ ഒഴിച്ച് നന്ദു ചേച്ചി
നന്ദു ചേച്ചീനെ കുറിച്ച് കൊറച്ചു കാര്യം കൂടെ പറഞ്ഞു തരാം നന്ദു ചേച്ചി ആണ് അമ്മടെ മനസാക്ഷി സൂക്ഷിപ്പ്ക്കാരി
അമ്മക്ക് ചേച്ചിയെ ആണ് ഏറ്റവും വിശ്വാസം. പിന്നെ ഏറ്റവും വലിയ പ്രത്യേക എന്തെന്ന് വച്ചാൽ പുള്ളിക്കാരി ഇടക്ക് ചില സ്വപ്നങ്ങൾ കാണും. വെറും സ്വപനം ആണെങ്കി കൊഴപ്പം ഇല്ല പക്ഷെ ചിലത് അങ്ങനെ നടക്കും 😱
ചേച്ചി മുഖം എന്നെ തന്നെ നോക്കി ഇരിക്കാണ് കാരയുന്നുമുണ്ട്
ഇവൾ ഇത് എപ്പോ കരഞ്ഞു 🤔
എല്ലാരുടേം
💬 Comments
View all comments