Chapter Title : ജാതകം ചേരുമ്പോൾ 2 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 2
Jaathakam Cherumbol Part 2 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
രാത്രി നല്ല മഴയും കാറ്റും ഒക്കെ ആയതിനാൽ ഇങ്ങനെ ഓരോന്ന് ആലോചിച്ചു എപ്പഴോ ഉറക്കത്തിലേക്ക് വീണു.
ചുറ്റും ഇരുട്ടാണ് മുമ്പിൽ ഒരു സുന്ദരിയായ സ്ത്രീയും. ആ ഇരുണ്ട വെളിച്ചത്തിലും നിലാവിന്റെ ഭംഗിയിൽ അവൾ ഒരു അപ്സരസായി തോന്നൽ എനിക്ക്.തോന്നൽ അല്ല അവൾ ഒരു അപ്സരസ് തന്നെ അവളുടെ കയ്യിൽ ഒരു കുഞ്ഞിനെ കാണാം ചുറ്റും ഒരു കൂട്ടം ആളുകളും മുമ്പിൽ ഒരു തടി കഷ്ണം കൊണ്ടുണ്ടാക്കിയ ഇരുപ്പിടത്തിൽ ഒരു വൃദ്ധനും.
നര ബാധിച്ച മുടിയും കട്ടി മീശയും അയാളെ കൂടുതൽ പൗരുഷമുള്ളവനാക്കി കാണിക്കുന്നുണ്ടായിരുന്നു. ആ ഭയാനകമായിരുന്ന അന്തരീക്ഷത്തിൽ മൗനം അതി ഭീകരമായി എനിക്ക് തോന്നി. അവൾ അയാളെ നോക്കി ദയനീയമായി കരയുകയാണ്. ഞാൻ നന്നായി വിയർക്കുന്നുണ്ട് ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ.
ആ കുഞ്ഞുമായി മുട്ടുക്കാലിൽ ഇരിക്കുന്ന സ്ത്രീയുടെ മുഖം മാത്രം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് വയ്യ ശ്വാസം കിട്ടുന്നില്ല അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.
കുറച്ചു മുന്നേ ചുവന്ന് കലങ്ങിയ കണ്ണുകളിൽ ഇപ്പൊ ഒന്നും തന്നെ കാണാൻ ഇല്ല.എന്താണ്ണ് ആ കണ്ണുകളിലെ അർത്ഥം. അവളുടെ മുഖത്ത് ഒരു ചിരി കാണാം. ഒന്ന് ഞെട്ടി എഴുന്നേൽക്കാൻ പോലും ഞാൻ ആഗ്രഹിച്ചു പക്ഷെ പറ്റുന്നില്ല...... എനിക്ക്.... എനിക്ക്..... വയ്യ......
"സിദ്ധു........ മോനെ സിദ്ധു....... എണീക്ക്..... എണീക്കട.. സമയം എത്ര ആയി എന്നറിയോ......"
ഞാൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു ഒരു കിതപ്പോടെ ഞാൻ ചുറ്റും നോക്കി കാർത്തു ചേച്ചിയാണ് മുമ്പിൽ ഉള്ളത്. അപ്പോഴും ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു...
"ഡാ.... എന്താടാ.... എന്തിനാ നീ ഇങ്ങനെ കിതക്കുന്നെ.... വല്ല സ്വപ്നവും കണ്ടോ...."
"ഏയ്.... ഒന്നുല്ല " ഞാൻ എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു
"മ്മ്........" ചേച്ചി ഒന്ന് ഇരുത്തി മൂളി
"വേഗം ഒന്ന് പല്ല് തേച്ഛ് ചായ കുടിക്കാൻ വാടാ ചെക്കാ.... അമ്മ നിന്നെ അന്വേഷിക്കുന്നു...."
അതും പറഞ്ഞ് ഒരു ചിരിയും പാസാക്കി ചേച്ചി പോയി......
💬 Comments
View all comments