0%

Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]

ജാതകം ചേരുമ്പോൾ 3

Jaathakam Cherumbol Part 3 | Author : Kaavalkkaran

[ Previous Part ] [ www.kkstories.com]


"എനിക്കൊന്നും കാണാൻ സാധിക്കുന്നില്ല അന്ധകാരം എന്നെ മൂടുകയാണ്"

ഹാ ബെസ്റ്റ് ഇപ്പൊ എങ്ങനെ ഇരിക്കണു.

പിന്നെ കണ്ണ് അടച്ചാൽ ഇരുട്ടല്ലാതെ എന്ത് പറി കാണാൻ ആണ് ഇവനൊക്കെ എവിടെന്നു വരുന്നടെ

ഞാൻ ഒന്നും മിണ്ടാൻ പോയില്ല...... ഞാൻ ഒന്നിനും ഇല്ലേ....... 😪

അമ്മ:"തിരുമേനി പ്രശ്നം ആണോ "

രാജീവൻ:"പ്രശ്നം ആണ്..... ഏതോ ഒരു അദൃശ്യ ശക്തി എന്നെ തടയുന്നത് പോലെ. മനസ്സ് ഏകാക്രമാവുന്നില്ല എങ്ങും കരച്ചിലുകൾ മാത്രം."

അമ്മയുടെയും അച്ഛന്റെയും മുഖംങ്ങൾ വിവർണ്ണമാവുന്നത് ഞാൻ ശ്രദ്ധിച്ചു. നന്ദു ചേച്ചിയുടെ മുഖത്ത്‌ എന്തോ കണ്ടെത്തിയ ഒരു പ്രതീതി ആയിരുന്നു. കാർത്തു ചേച്ചിയുടെയും പാറു ചേച്ചിയുടെയും മുഖത്ത് ഇവിടെ എന്താ നടക്കുന്നെ എന്നുള്ള ഒരു ഭാവം ആണ്. ദേവു ചേച്ചി ആണെങ്കിൽ ഇവിടെ എന്ത് നടന്നാലും എനിക്ക് ഒരു കോപ്പും ഇല്ല എന്നുള്ള മട്ടും പിന്നെ കുറച്ചു പുച്ഛവും.

രാജീവൻ:"ഇവിടെ എന്തെങ്കിലും അനിഷ്ട്ട സംഭവങ്ങൾ നടന്നതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ"

അച്ഛൻ :"അങ്ങനെ ഒന്നും ഇല്ല രാജീവ ഞാൻ പറഞ്ഞില്ലേ സരസ്വദിക്ക് കൊറച്ചു ദിവസം ആയി ഉറക്കം ഒന്നും കിട്ടുന്നില്ല ഉറക്കിൽ ഞെട്ടി ഉണരുക ഓരോന്ന് പറയുക അങ്ങനെയൊക്കെ..."

ഞങ്ങൾ എല്ലാവരും അമ്മയെ നോക്കി ഇതൊക്ക എപ്പോ എന്നുള്ള മട്ടായിരുന്നു ഞങ്ങൾക്ക്. അമ്മ അപ്പോഴും മൗനമായി താഴോട്ട് നോക്കി കൊണ്ടിരിക്കുക മാത്രമാണ് ചെയ്തത്.

രാജീവൻ:"മ്മ്.......വേറെ ആരെങ്കിലും ഇങ്ങനെ ദുസ്വപ്നങ്ങൾ കാണാറുണ്ടോ"

എല്ലാവരോടും ആയി അയാൾ

💬 Comments

View all comments