0%

Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]

ചോദിച്ചു ഞാൻ മൈൻഡ് ചെയ്തില്ല പാറു ചേച്ചിയും കാർത്തു ചേച്ചിയും ഇല്ല എന്ന് തലയാട്ടി പിന്നെ ദേവു ചേച്ചി.... ചേച്ചിടെ കാര്യം പിന്നെ പറയണ്ടല്ലോ ഇങ്ങനെ ഒരാൾ ഉണ്ടോ എന്ന് പോലും അവൾ ആലോചിക്കുന്നില്ല. നന്ദു ചേച്ചി എന്നെ തന്നെ നോക്കി നിൽക്കാണ്

ചേച്ചി കരയുകയാണോ. അതെ കണ്ണിൽ നിന്നും ധാര ധാര ആയി കണ്ണുനീർ ഒഴുകുന്നുണ്ട്.......

"കുട്ടി" രാജീവൻ നന്ദു ചേച്ചിടെ മുഖം കണ്ടിട്ടാവണം ചേച്ചിയെ വിളിച്ചു.......

എല്ലാവരുടെയും ശ്രദ്ധ ചേച്ചിടെ മേൽക്കായി

"തിരുമേനി " തേങ്ങി കൊണ്ടുള്ള മറുപടിയായിരുന്നു ചേച്ചിയുടെ പക്കൽ നിന്നും

എന്തിന് ഏറെ ദേവു ചേച്ചി പോലും ഒന്നും പകച്ചു... എല്ലാവരുടെയും മുഖത്ത് ഒരു ഭയം ഞാൻ കണ്ടു എന്തോ അരുദ്ധാത്തത് സംഭവിച്ചത് പോലെ....

കാരണം ഞാൻ പറഞ്ഞല്ലോ ചേച്ചി കാണുന്ന സ്വപ്നങ്ങളെ കുറിച്ച്.....

അതാവണം എല്ലാരുടെയും മുഖം മങ്ങിയത്........

എല്ലാരും ചേച്ചിയെ ഉറ്റ് നോക്കുകയാണ്

ചേച്ചി തുടർന്നു "തിരുമേനി കുറച്ചു ദിവസം മുൻപ് ഞാനൊരു സ്വപ്നം കണ്ടിരുന്നു രക്തത്തിൽ കുളിച്ച് കിടക്കുന്ന മനുഷ്യ രൂപം ആയിരുന്നു അത്......എന്റെ ശരീരം എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു... ചുറ്റും ആളുകൾ കൂടിയിരിക്കുന്നത് എനിക്ക് കാണാൻ പറ്റി. ഞാൻ അതിൽ അച്ഛനേം അമ്മയേം ചേച്ചിയേം കർത്തുനേം പാറുനേം ഒക്കെ കണ്ടു പിന്നെ കുറച്ചു അപരിചിതരും എനിക്ക് ശ്വാസം എടുക്കാൻ ഒന്നും പറ്റുന്നുണ്ടായിരുന്നില്ല ഞാൻ ആ രക്തത്തിൽ കുളിച്ചു കിടുക്കുന്ന ശരീരം ഒന്നുടെ നോക്കി ശരീരം ആകെ തളരുന്ന പോലെ എനിക്ക് ഒന്ന് ആർത്ത് കരയാൻ തോന്നി അത്....... അത്....... എന്റെ സിദ്ധു ആയിരുന്നു"

ചേച്ചി

💬 Comments

View all comments