Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]
ഇത്രയും പറഞ്ഞു ഓടി വന്നു എന്നെ കെട്ടി പിടിച്ചു പൊട്ടി കരയാൻ തുടങ്ങി......
ഒരു നിമിഷം ഞാൻ പതറി. കാരണം ചേച്ചി കരയാറെ ഇല്ല ആരും ഒരു വാക്ക് കൊണ്ടുപോലും ചേച്ചിയെ കരയിക്കില്ല
ആ ആൾ ഇങ്ങനെ ആർത്തു കരയുമ്പോൾ എന്ത് ചെയ്യണം എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു ശേഷം പതിയെ ആശ്വസിപ്പിക്കാൻ തുടങ്ങി
ബാക്കി ഉള്ളവരും അടുത്തേക്ക് വന്നു ദേവു ചേച്ചി നന്ദു ചേച്ചീനെ ആശ്വസിപ്പിക്കുമ്പോളും ചേച്ചി എന്നെ തന്നെ ആയിരുന്നു നോക്കികൊണ്ടിരുന്നത് ആ കണ്ണിൽ മാറി മറിയുന്ന ഭാവമാറ്റം ഞാൻ കണ്ടു കാർത്തു ചേച്ചിയും പാറുവും കരയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.അമ്മ ഇപ്പൊ കരയും എന്നുള്ള അവസ്ഥ ആയിരുന്നു അച്ഛൻ ആണെങ്കിൽ സോഫയിൽ തല താഴ്ത്തി ഇരിക്കുകയാണ്
ഒരു നിമിഷം ആലോചിച്ച ശേഷം അച്ഛൻ രാജീവനെ നോക്കി
"രാജീവ എന്താ ഇതിന്റെ ഒക്കെ അർത്ഥം ഞങ്ങൾ എന്താ ചെയ്യേണ്ടത്"
രാജീവൻ:"നിങ്ങൾ നാട്ടിലേക്ക് വരേണ്ടി വരും കാരണം ഇത് എന്റെ കയ്യിൽ നിൽക്കുന്നതല്ല അച്ഛനോട് പറയണം എല്ലാം.... അച്ഛന് മാത്രെ ഇതിന്റെ പ്രതിവിധി കാണുവാൻ സാധിക്കുകയുള്ളൂ....."
"വരാം ഞങ്ങൾ എങ്ങോട്ട് വേണമെങ്കിലും വരാം എനിക്ക്..... എനിക്ക് എന്റെ കുട്ടിയെ രക്ഷിച്ചാൽ മാത്രം മതി എന്ത് വേണേലും ഞങ്ങൾ ചെയ്യാം"
ഒരു നിമിഷം പോലും വേണ്ടി വന്നില്ല അമ്മക്ക് മറുപടി പറയാൻ
രാജീവൻ:"നല്ലത്.എന്നാൽ ഞാൻ ഇറങ്ങട്ടെ "
"രാജീവാ ഞാൻ വേണേൽ കൊണ്ടാക്കിത്തരാം അല്ലെങ്കിൽ വേറെ ആളുകൾ ഉണ്ട് അവരോട് പറയാം" അച്ഛനായിരുന്നു മറുപടി പറഞ്ഞത്
രാജീവൻ:"വേണ്ട സർ ഞാൻ പൊക്കോളാം സാർ ഇവിടെ ഇവർക്കൊപ്പം ആണ് വേണ്ടത്"
💬 Comments
View all comments