Chapter Title : ജാതകം ചേരുമ്പോൾ 2 [കാവൽക്കാരൻ]
കിതപ്പോടെ ഞാൻ ചുറ്റും നോക്കി കാർത്തു ചേച്ചിയാണ് മുമ്പിൽ ഉള്ളത്. അപ്പോഴും ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു...
"ഡാ.... എന്താടാ.... എന്തിനാ നീ ഇങ്ങനെ കിതക്കുന്നെ.... വല്ല സ്വപ്നവും കണ്ടോ...."
"ഏയ്.... ഒന്നുല്ല " ഞാൻ എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു
"മ്മ്........" ചേച്ചി ഒന്ന് ഇരുത്തി മൂളി
"വേഗം ഒന്ന് പല്ല് തേച്ഛ് ചായ കുടിക്കാൻ വാടാ ചെക്കാ.... അമ്മ നിന്നെ അന്വേഷിക്കുന്നു...."
അതും പറഞ്ഞ് ഒരു ചിരിയും പാസാക്കി ചേച്ചി പോയി......
ഞാൻ ബെഡിൽ ഇരുന്ന് ചുറ്റും ഒന്നുകൂടെ പരതി നോക്കി
"മൈര്..... സ്വപ്നം ആയിരുന്നോ.......രാവിലെ തന്നെ മൂഡ് പോയി 😪"
പിന്നെ ഒന്നും നോക്കിയില്ല പല്ലും തേച്ച് ഒരു കുളിയും പാസാക്കി.
ഇതിനായിരുന്നോ ഇവിടെ ഉള്ളവർ രാവിലെതന്നെ കുളിക്കുന്നത് എന്തായാലും നല്ല ചുഖം......
താഴെ എത്തിയപ്പോ അച്ഛൻ ഒഴിച്ച് എല്ലാരും ഉണ്ട്. ഇയാളിത് എങ്ങോട്ട് പോയി.... ആ.... വരുമായിരിക്കും.....
എന്നെ കണ്ടതും എല്ലാരുടേം മുഖത്ത് ഒരു ആശ്ചര്യം..... ഞാൻ തലയുടെ മേലെ ഒന്ന് പരതി നോക്കി ഇനി വല്ല ദിവ്യ വളയവും മറ്റോ ഉണ്ടോ എന്ന്💫😌.
അമ്മ:"ആഹാ.... എന്റെ പ്രിയ പുത്രൻ നന്നായോ..."
ഞാനോ🤔..... നോ വേ....
എന്റെ സംശയം കണ്ട് അമ്മ തന്നെ പറഞ്ഞു
"അല്ല രാവിലെ തന്നെ കുളിച്ച് സുന്ദര കുട്ടൻ ആയി വന്നൊണ്ട് ചോദിച്ചതാ"
അമ്മയുടെ മുഖത്ത് എന്നുമുള്ള ആ പുഞ്ചിരി കാണാം....
ഓ ഞാൻ വല്ല്യ മൈൻഡ് ഒന്നും ചെയ്യാൻ പോയില്ല. വിശപ്പ് ഇല്ലാത്തതിനാൽ ഒരു ഗ്ലാസ്സ് ചായയും പത്രവും എടുത്തു നേരെ പാറു ചേച്ചിടെ അടുത്തായി ഇരുന്നു.
ഇപ്പൊ നിങ്ങൾ
💬 Comments
View all comments