0%

Chapter Title : ജാതകം ചേരുമ്പോൾ 2 [കാവൽക്കാരൻ]

വിചാരിക്കുന്നുണ്ടാവും നല്ല ശീലം ഒക്കെ ഉണ്ട് ലെ എന്ന്.....

ഞാൻ പത്രം എടുക്കുന്നത് തന്നെ രണ്ട് പേജ് നോക്കാൻ ആണ്.ഒന്ന് സ്പോർട്സ് പേജും പിന്നെ ചരമ കോളവു. ദിവസവും ആരൊക്കെ ആണ് ഹൈ സ്കോർ എന്ന് നോക്കാൻ ആണ്... 😌

അങ്ങനെ സർവേ എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടത്.

ആ തന്തപിടി പ്രത്യക്ഷനായോ...

അച്ഛന്റെ കാറിന്റെ ശംബ്ധം കേട്ടത് കൊണ്ടവണം വരവേൽക്കാൻ എന്നോണം അമ്മ അങ്ങോട്ട് ചെന്നു...

ഡ്രൈവർ സീറ്റിലെ ഡോർ തുറന്ന് അച്ഛൻ പുറത്തിറങ്ങി അമ്മയെ കണ്ടതും പുള്ളി പ്രണയാർദ്രമായി ഒന്ന് ചിരിച്ചു. ഓ കണ്ടാ തോന്നു തമ്മിൽ കണ്ടിട്ട് കൊല്ലം കൊറേ ആയി കണ്ടിട്ട് എന്ന്....

ഞാൻ കൊറച്ചു പുച്ഛം വാരി വിതറി....

കാറിന്റെ മറ്റേ സൈഡും തുറക്കുന്നത് ഞാൻ ശ്രദ്ധിച്ചു....

അച്ഛൻ ഇനി വേറെയും കല്യാണം കഴിച്ചോ അവരെ കൂട്ടി വന്നതാണോ ഇനി.പാവം എന്റെ അമ്മ. ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ് നേരെ അങ്ങോട്ട് ചെന്നു.

ഭാഗ്യം പെണ്ണല്ല അമ്മ രക്ഷപ്പെട്ടു. ഒരു ആണാണ് ഡോർ തുറന്ന് ഇറങ്ങിയത്

ഇയാൾ വല്ല സന്യാസി മറ്റോ ആണോ കഴുത്തിൽ രുദ്രാക്ഷ മാല കാവി മുണ്ട് കയ്യിൽ ഒരു തുണി സഞ്ചി പിന്നെ ഒരു നീല ഹാഫ് കൈ ചെക്ക് ഷർട്ടും.

മ്മ് സന്യാസി തന്നെ......

കാണാൻ അത്ര വലിയ പ്രായം ഒന്നും ഇല്ല കുറ്റി താടി ആണ്....

"തിരുമേനി......"

ഏഹ്..... ആരാ ഇപ്പൊ അത് ഞാൻ ചുറ്റും ഒന്ന് നോക്കി

ഓഹ്.... അമ്മയാണോ അപ്പോൾ ഇയാൾ സന്യാസി അല്ലെ.

💬 Comments

View all comments