0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

"ഒറ്റക്കോ...? "

"ആ.. "

എനിക്കെന്തോ അത്. അത്ര നന്നായി തോന്നിയില്ല...

ഞാൻ ഫോൺ എടുത്തു വേഗം തന്നെ ചേച്ചിയേ വിളിച്ചു....

റിങ് പോകുന്നു എന്നല്ലാതെ എടുക്കുന്നില്ല...

ഒരു തവണ കൂടേ ട്രൈ ചെയ്തു....

"ഹലോ.... "

ഫോണിൽ നിന്നും മറുപടിയെത്തിയതും സമാധാനമായി....

"ഹലോ ചേച്ചി എവിടാ..... "

"ഞാൻ ഒരു കാര്യത്തിന് വേണ്ടി പുറത്തേക്ക് വന്നതാ,വന്ന കാര്യം നടന്നാൽ ഞാൻ പറയാം.... നീ പേടിക്കൊന്നും വേണ്ടാ ഞാൻ സേഫ് ആണ് എന്റെ കൂടേ ആദിയും അരുണും ഉണ്ട്.... "

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞതും ചേച്ചി ഫോൺ കട്ട്‌ ചെയ്തു....

അപ്പോ ഒറ്റക്കാണ് എന്ന് പറഞ്ഞിട്ട്....

ആ എന്തായാലും അവർ രണ്ടു പേരും ചേച്ചിയുടെ കൂടെത്തന്നെ ഉണ്ടല്ലോ...

ഒറ്റക്കാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു സമാധാനവും ഉണ്ടാകുമായിരുന്നില്ല.....

കുറച്ചു നേരം തെണ്ടി തിരിഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി....

പുറത്തിക്കൊന്നും പോകാതെ ഫോണിൽ കളിച്ചു ഇരിക്കുമ്പോൾ ആണ്

വാതിലും തള്ളി തുറന്ന് കല്ല്യാണി വന്നത്.... അവൾ കേറിയ പാടെ എന്നേ തന്നെ നോക്കി നിന്നെങ്കിലും ഞാൻ നോക്കാൻ പോയില്ല. ഞാൻ ഫോണിലേക്ക് തന്നെ കണ്ണും നട്ടിരുന്നു

"വായോ.... "

കല്ല്യാണിയുടെ ശബ്ദം കേട്ട് അവളേ നോക്കിയപ്പോൾ അവൾ റൂമിനു പുറത്തേക്ക് നോക്കി നിൽക്കുകയാണ്...

കുറച്ചു കഴിഞ്ഞതും ഒരു ബാഗുമായി മായ റൂമിനുള്ളിലേക്ക് കയറി വന്നു....

അവളുടെ മുഖത്ത് ഒരു തരം നാണമുണ്ടായിരുന്നു.....

ശേഷം കല്ല്യാണി എന്നേ നോക്കി...

"അടുത്ത ഒരു പത്തു ദിവസം ഇവൾ നമ്മളോടൊപ്പം ഉണ്ടാവും.... "

അതും പറഞ്ഞ് അവൾ മായയുടെ കൈയ്യിൽ നിന്നും

💬 Comments

View all comments