0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

ബാഗ് വാങ്ങി അലമാരയിലേക്ക് വച്ചു...

ശേഷം അവളും മായയും വന്നെന്റെ ഇരു വശങ്ങളിലും ഇരുന്നു...

എണീച്ച് പോയാലോ എന്ന് പല തവണ വിചാരിച്ചെങ്കിലും കഴിഞ്ഞില്ല....

കല്ല്യാണിയും മായയുംഇത്ര വേഗം ക്ലോസ് ആയോ 🤔എന്തോ ഒന്ന് കരിഞ്ഞു മണക്കുന്നുണ്ട്....

എന്റെ കണ്ണുകൾ ഫോണിൽ ആയിരുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ അവരുടെമേൽ ആയിരുന്നു.....

മൗനം തളം കെട്ടി നിൽക്കുകയാണ് റൂമിനുള്ളിൽ....

ആ മൗനം ഞാൻ തന്നെ ബേധിക്കാൻ തീരുമാനിച്ചു....

"മായ താങ്ക്സ്...."

അതു കേട്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു 😳... എന്തിന് എന്നാ അർത്ഥത്തിൽ...

ഞാൻ തലയിലെ കെട്ട് തൊട്ടു കാണിച്ചു...

അവൾ മറുടിയെന്നോണം ചിരിച്ച് കാണിച്ചു...

"കാർത്തു ചേച്ചി പറഞ്ഞത് നന്നായി കെട്ടിയിട്ടുണ്ട് എന്നാണ്... നിനക്ക് ഇതിനു മുൻപ് കെട്ടി നല്ല പരിചയമുണ്ടോ... "

ഒന്നും ചോദിക്കാനില്ലാതെ വായിൽ വന്നത് ഞാനങ്ങു ചോദിച്ചു....

"ഞാൻ മെഡിസിന് പഠിക്കുവാ.... "

അവൾ ഒരു ചെറു പുഞ്ചിരിയിൽ പറഞ്ഞ് തീർത്തു...

ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി... കണ്ടോടി ഡോക്ടറാ ഡോക്ടർ എന്ന അർത്ഥത്തിൽ.....

കല്ല്യാണിയേ ഒന്ന് കുശുമ്പ് കേറ്റാൻ ആണ് നോക്കിയതെങ്കിലും അവൾ ഒരു ചിരിയാണ് മറുപടിയായി തന്നത്....

അവളുടെ മനസ്സിൽ എന്തോ വിഷമമുള്ളത് പോലെ തോന്നി എനിക്ക്......

"അയ്യോ...ഞാൻ ഇപ്പോ വരാം.... "

അതും പറഞ്ഞു കൊണ്ട് മായ കതകിനടുത്തേക്ക് ഓടിയതും...

"ആ ഡ്രസ്സ്‌ ഒന്ന് മാറ്റിയിട്ട് പോ... ഇന്നലെ ഇട്ടതല്ലേ... "

കല്ല്യാണി അവളോടായി പറഞ്ഞു...

ശെടാ ഇവൾക്ക് ഇത്ര കെയർ ഒക്കെ വന്നോ...

മായയും ഇന്നലെ കണ്ട ആളേ അല്ല.. അവളുടെ മുഖത്തും ഒരു തെളിച്ചമൊക്കെയുണ്ട് ഇപ്പോൾ....

കല്ല്യാണിയുടെ

💬 Comments

View all comments