Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]
നിന്നും കൈ എടുത്തു....
മായയേ നോക്കിയപ്പോൾ അവൾ റൂമിൽ നിന്നും പോയിരുന്നു....
ഞാൻ കല്ല്യാണിയേ നോക്കി.... അവൾ ഒരു ചിരിയോടെ എന്നേ തന്നെ നോക്കി ഇരിക്കുകയാണ്...
പക്ഷേ അവളുടെ ചിരിയിലും ഒരു വിഷമം ഉണ്ടായിരുന്നു....
എന്റെ പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട്....
ഞാൻ ബെഡിൽ ചാരി കിടന്നിട്ട് അവളേ എന്റെ മാറോടടുപ്പിച്ചു....
അതിനു വേണ്ടി കാത്തിരിക്കും പോലേ അവളും എന്റെ നെഞ്ചിൽ തല ചായ്ച്ചു...
"ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കാ എന്റെ പൊന്നിന് എന്താ പറ്റിയേ.... "
അവളുടെ തലയിൽ തലോടികൊണ്ട് ഞാൻ ചോദിച്ചു.....
"ഒന്നുല്ല..... അവൾ ഒരു പാവമാട.... "
ഞാൻ ചോദിച്ചതിനുള്ള മറുപടിയല്ലെങ്കിലും അവൾ സംസാരിക്കാൻ തുടങ്ങി....
"ആര്... "
ആരാണ് എന്നറിയുമെങ്കിലും അവളുടെ വായിൽ നിന്നും കേൾക്കാനായി ഞാൻ ചോദിച്ചു...
"മായ...."
"ഇന്നലെ വരേ ഇങ്ങനെയല്ലായിരുന്നല്ലോ..."
ഞാൻ അവളോട് ചോദിച്ചു....
അതുകേട്ടതും അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു ശ്വാസം ഒന്ന് വലിച്ചെടുത്തു
ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കി..
"നീ ഉറങ്ങിയപ്പോൾ രാത്രി ഉറക്കത്തിൽ നിന്നും അവൾ എണീച്ചിരുന്നു....ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ പാവം കരയുകയായിരുന്നു സമാധാനിപ്പിക്കാൻ ശ്രമിച്ച എന്നെ കെട്ടിപിടിച്ചും അവൾ കുറേ നേരം കരഞ്ഞു..... അവൾ ഒന്ന് നോർമൽ ആയപ്പോൾ ഞങ്ങൾ കുറേ നേരം സംസാരിച്ചു..... നിന്നേ അവൾക്ക് ജീവനാണ് ചെറുപ്പം മുതലേ നീ അവൾക്കുള്ളതാണ് എന്ന് പറഞ്ഞ് അവളുടെ വീട്ടുക്കാർ നിന്നേ അവളുടെ മനസ്സിൽ കയറ്റിയിരുന്നു.... നിനക്ക് അറിയില്ലെങ്കിലും അവൾക്ക് നിന്റെ എല്ലാ കാര്യവും അറിയാമായിരുന്നു നിന്നേ നീ പോലുമറിയാതെ അവൾ ഒരുപാട് സ്നേഹിച്ചിട്ടുണ്ട്.....
സത്യം പറഞ്ഞാൽ അവൾക്ക് നീന്നേ
💬 Comments
View all comments