0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

ഇപ്പോഴും ഇഷ്ട്ടമാണ് അതുകൊണ്ടാണ് ഞാനും നീയും ഇവിടേ ഉണ്ട് എന്നറിഞ്ഞിട്ടും അവൾ അറിയാതെയാണെങ്കിലും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തത്....."

കല്ല്യാണി പറഞ്ഞ് നിർത്തിയതും ഒരു ഭാരമുള്ള കല്ല് എന്റെ മുകളിലേക്ക് എടുത്തു വച്ചതുപോലെയായിരുന്നു എനിക്ക് ആ നിമിഷം തോന്നിയത്.....

ഇത്രയും കാലം ഞാൻ പോലുമാറിയാതെ എന്നേ സ്നേഹിക്കുക എന്നുവെച്ചാൽ....

കല്ല്യാണിയേ ഒരു നിമിഷം പോലും വിട്ടിരിക്കുന്നത് എനിക്ക് ഇപ്പോൾ ചിന്തിക്കാൻപോലും കഴിയില്ല അപ്പോൾ ഇത്രയും കൊല്ലം സ്നേഹിച്ച എന്നേ ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടപ്പോൾ അവൾക്ക് തോന്നിയത് എന്താവും....

ഞാൻ കല്ല്യാണിയേ നോക്കി....

"അവളുടെ കാര്യമോർത്താണോ നിനക്ക് വിഷമം...."

"സിദ്ധു.... "

"ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്..."

കല്ല്യാണി മുൻ‌കൂർ ജാമ്യം എടുക്കുന്ന പോലേ പറഞ്ഞു....

അതിൽനിന്നും എനിക്ക് മനസ്സിലായി എനിക്ക് ദേഷ്യം വരുത്തുന്ന എന്തോ ആണ് അവൾ പറയാൻ പോകുന്നത് എന്ന്....

"ഇല്ല നീ പറ...."

"ഇവിടേ നടക്കുന്നത് എന്താണ് എന്ന് ഏകദേശം എനിക്ക് അറിയാം മായയും ഞാനും അപകടത്തിലാണ് എന്നും..., അഥവാ എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ പൊന്ന് എന്നേ ഓർത്ത് വിഷമിച്ചിരിക്കരുത്... അവളെ വിവാഹം കഴിക്കണം....."

അവൾ എന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

അവളുടെ മുഖത്തേക്ക് അൽപ്പം നേരം നോക്കിയതിനു ശേഷം അവളുടെ മുഖത്തേക്ക് ഞാൻ ആഞ്ഞൊരു അടികൊടുത്തു... അടികൊണ്ട അവൾ ഒന്ന് ചരിഞ്ഞെങ്കിലും എന്റെ ഉള്ളിലെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല.....

തൊണ്ട വരണ്ടു...ഞാൻ എന്ത് കേൾക്കണ്ട എന്ന് ആഗ്രഹിക്കുന്നതോ അത് തന്നെ അവൾ പറഞ്ഞപ്പോൾ ഉള്ളിലെ കരച്ചിൽ അടക്കി വയ്ക്കാൻ കഴിഞ്ഞില്ല.എന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ ധാരയായി

💬 Comments

View all comments