Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]
പൊഴിയാൻ തുടങ്ങി...
അവൾ നോക്കുമ്പോൾ കാണുന്നത് കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞ് അവളേ തന്നെ നോക്കി നിൽക്കുന്ന എന്നെയാണ്...
അതു കണ്ടതും അവളുടെ കണ്ണിൽ തങ്ങി നിൽക്കുന്ന കണ്ണുനീരും പുറത്തേക്ക് ചാടാൻ തുടങ്ങി.....
"അയ്യേ എന്റെ പൊന്ന് കരയാണോ...."
അവൾ എന്റെ മടിയിലേക്ക് കയറി എന്നേ കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു....
അതും കൂടെയായപ്പോൾ ഞാൻ ശരിക്കും കരഞ്ഞു.... കല്യാണിയില്ലാതെ എങ്ങനെ ജീവിക്കും എന്ന് പോലും എനിക്ക് അപ്പോൾ അറിയില്ലായിരുന്നു....
അവൾ ശക്തിയിൽ കെട്ടി പിടിച്ച് ആശ്വസിപ്പിക്കാൻ തുടങ്ങി.... അവളുടെ കണ്ണു നീർ എന്റെ കഴുത്തിലേക്ക് വന്ന് പതിക്കുന്നുണ്ടായിരുന്നു....
"ഞാൻ വെറുതെ പറഞ്ഞതല്ലേ ഞാൻ നിന്നേ വിട്ട് എങ്ങോട്ടും പോവില്ല... എപ്പോഴും എന്റെ പൊന്നിന്റെ കൂടേ തന്നെയുണ്ടാവും..... "
ഞാനവളെ ശക്തിയിൽ കെട്ടി പിടിച്ചു എന്തു വന്നാലും അവളെ എന്നിൽ നിന്നും അകറ്റരുതേ എന്നൊരു ഒറ്റ പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളു....
മുറിയിലേക്ക് വരുന്ന കാലൊച്ച കേട്ട ഞങ്ങൾ പരസ്പരം അകന്നു മാറി കണ്ണുകൾ എല്ലാം തുടച്ചു....
മായയായിരുന്നു അത് തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ ഒരു ബുക്ക് ഉണ്ടായിരുന്നു....കണ്ടാൽ തന്നെയറിയാം നല്ല കാലപ്പഴക്കം ചെന്ന ബുക്ക് ആണ് എന്ന്...
അവൾ വേഗം വന്ന് എന്റെയും കല്ല്യാണിയുടെ അടുത്തായി ഇരുന്നു....
"ഏതാ ഈ ബുക്ക്....."
"അറിയില്ല.... ഞാൻ ഇത് സ്വപ്നത്തിൽ കണ്ടതാ... ഇവിടുത്തെ മുത്തശ്ശിയുടെ റൂമിൽ ഉണ്ടായിരുന്നു......"
അപ്പോ ഈ സ്വപ്നം കാണുന്നത് ഒക്കെ കുടുംബത്തിലെ എല്ലാർക്കും ഉണ്ട് ലേ.... 😐
"നീ ഈ ബുക്ക് എടുക്കുന്നത് മുത്തശ്ശി കണ്ടോ... "
കല്ല്യാണി ഒരു അമ്പരപ്പോടെ ചോദിച്ചു....
"ഏയ് ഇല്ല,
💬 Comments
View all comments