0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

ഞാൻ... ഞാൻ നിങ്ങൾക്ക് രണ്ടു പേർക്കും ഒന്നും വരാൻ സമ്മതിക്കില്ല.... "

ഞാൻ എന്തൊക്കെയോ പറയാൻ തുടങ്ങി...

"ഒരു കാര്യം കൂടെയുണ്ട്....."

വൈശു വീണ്ടും പറഞ്ഞു....

പക്ഷേ അതു കേൾക്കാനുള്ള ശക്തി എനിക്കപ്പോൾ ഉണ്ടായിരുന്നില്ല.....

"ഈ ബുക്കിൽ പറയുന്നത്.."

അപ്പോഴേക്കും ഡോറിൽ ഒരു മുട്ട് ഞാൻ കേട്ടു....

ഞാൻ പോയി ഡോറിന്റെ ലോക്ക് തുറന്നു അമ്മയാണ് ഒപ്പം നന്ദു ചേച്ചിയുമുണ്ട്....

"സിദ്ധു മോനേ വേഗം വാടാ നിന്റെ ചേച്ചിക്ക് പ്രാന്തായി.... "

ഏഹ് പ്രാന്തോ.... ആർക്ക് ഞാൻ വേഗം താഴോട്ട് ഓടി പിന്നാലേ ബാക്കിയുള്ളവരും ഉണ്ടായിരുന്നു....

താഴെയെത്തിയപ്പോൾ ദേവു ചേച്ചി മുത്തശ്ശിയോടും പിന്നേ ആ മറ്റേ കിഴവനോടും എന്തോ പറയുകയാണ്....

എന്തായാലും സുഖ വിവരം അന്വേഷിക്കുകയല്ല എന്ന് എനിക്ക് ഏകദേശം മനസ്സിലായി.... കാരണം ചേച്ചി കലി തുള്ളിനില്ക്കുകയാണ്.... അരുണിന്റെയും ആദിയുടെയും അവസ്ഥ മറിച്ചല്ല...

എല്ലാവരും ചേച്ചിയേ തന്നെ നോക്കി നിൽക്കുകയാണ്....

ഞാനും ചേച്ചിയുടെ വാക്കുകളിലേക്ക് കാതോർത്തു....

അപ്പോഴേക്കും കല്ല്യാണിയും മായയും വൈശുവുമൊക്കെ താഴെഎത്തിയിരുന്നു....

"ദേ തള്ളേ ഞാൻ ഒരു കാര്യം പറയാം  ചെറുപ്പം മുതലേ നിങ്ങളെ എനിക്ക് കണ്ണിൽ കണ്ടൂടാ... നിങ്ങളൊക്കെ കൊന്ന് തിന്നതിന്റെ പാപം കാരണം എന്റെ പിള്ളേർക്ക് എന്തെങ്കിലും സംഭവിച്ചാൽ പച്ചക്ക് കത്തിക്കും ഞാൻ എല്ലാത്തിനേം..... നിങ്ങൾക്കൊന്നും ഈ ദേവികയരാന്ന്‌ ഇതുവരെയും അറിയില്ല.... "

ദേവു ചേച്ചി നിന്ന് തുള്ളുകയാണ്...ചേച്ചിയേ ഇത്രയും ദേഷ്യപ്പെട്ടു ഞാൻ ഇതിനു മുൻപ് കണ്ടിട്ടേയില്ല....

ഇതിനും മാത്രം ദേഷ്യം വരാൻ ഇവർ എങ്ങോട്ടാണ് പോയേ...

ചേച്ചിയുടെ വർത്താനം കേട്ട് മുത്തശ്ശിയുടെ അടുത്തിരുന്നു..പരമേശ്വരൻ ചാടിയെഴുന്നേറ്റു....

"ഇങ്ങനെയാണോ നീ കുട്ടികളെ വളർത്തിയത്... "

ദേവു ചേച്ചിയേ ചൂണ്ടി അയാൾ അച്ഛനോടായി ചോദിച്ചു....

പക്ഷേ അച്ഛൻ എന്തെങ്കിലും പറയാൻ അവസരം കൊടുക്കുന്നതിനു മുന്പേ കലി തുള്ളി നിൽക്കുന്ന ചേച്ചി വീണ്ടും കേറി പറഞ്ഞു...

"താനൊന്നു മിണ്ടാതിരിക്കടാ മൈരേ...നീ ചെയ്തതിന്റെ കണക്കൊന്നും നീ എന്നെകൊണ്ട് പറയിപ്പിക്കരുത്....."

😳

ചേച്ചിയുടെ വായിൽ നിന്നും ആ വാക്കുകൾ കേട്ടതും തറവാട് മൊത്തം മൗനമായി....

"ദേവു...."

അമ്മയുടെ ശാസനയെത്തി.....

പക്ഷെ അതിനു മറുപടിയായി ഒരു നോട്ടം മാത്രമാണ് നോക്കിയത്....ആരെയും എരിയിക്കാനുള്ള ചൂട്

💬 Comments

View all comments