0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

നടക്കുന്നത് എന്താണ് എന്നു പോലും അറിയില്ല എന്ന് ഞാൻ അവരുടെ മുഖത്തിൽ നിന്നും വായിച്ചെടുത്തു.....

"ഏത് ആത്മാവ് ഇവിടെ എന്താ നടക്കുന്നേ... "

വിചാരിച്ച പോലേ ചോദ്യമെത്തി

പാറുവായിരുന്നു അത്...

മുത്തശ്ശിയോടാണ് ചോദിച്ചതെങ്കിലും ആ തള്ള തന്ത്ര പൂർവ്വം അതിനേ അവഗണിച്ചു വിട്ടു...

"രാജീവ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്...."

മുത്തശ്ശി ആരെയും ശ്രദ്ധിക്കാതെ രാജീവന്റെ മറുപടിക്കായി കാതോർത്തു....

"സിദ്ധാർഥ്....., അവന്റ സാമീപ്യത്തിൽ മാത്രമേ ആ രണ്ടു പെൺകുട്ടികളെയും രക്ഷിക്കാൻ സാധിക്കുകയുള്ളു.... അവൻ ഉണ്ടെങ്കിൽ ആ ആത്മാവിൻ അവരുടെ ശരീരത്തിൽ കയറാൻ സാധിക്കില്ല....കല്ല്യാണിയുടെ കഴുത്തിൽ കിടക്കുന്ന അവന്റ താലി അവളേ സംരക്ഷിക്കും പക്ഷേ മറ്റേ കുട്ടിയുടെ കാര്യം അങ്ങനെയല്ല......"

രാജീവന്റെ വാക്കുകൾ വീണ്ടും എന്റെ ഉള്ളിലേക്ക് വെടി പോലേ കയറി...

പക്ഷെ എല്ലാം പ്രെഡിക്റ്റബിൾ ആയിരുന്നു... എന്ത് തന്നെയായാലും അതൊക്കെ കറങ്ങി തിരിഞ്ഞ് എന്റെ തലക്ക് തന്നെ കൃത്യമായി വരും എന്നെനിക്ക് ഏകദേശം മനസ്സിലായതാണ്..

ഇനി മായയേയും ഞാൻ കല്ല്യാണം കഴിക്കേണ്ടി വരുമോ, അതല്ലേ രാജീവൻ പറഞ്ഞതിന്റെ പൊരുൾ...

ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി..... അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ് പക്ഷേ ആ മുഖത്ത് ഒരു തരം വികാരവുമില്ല...

"പക്ഷേ അവൻ ഒരുതവണ വിവാഹം കഴിച്ചതല്ലേ.... "

അതെന്റെ അമ്മയായിരുന്നു....

"വിവാഹം കഴിക്കണമെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം അവൾ എപ്പോഴും അവനോടൊപ്പം ഉണ്ടായിരിക്കണം എന്നാണ്..പൂജ കഴിയുന്നത് വരെയെങ്കിലും.

അച്ഛൻ നിങ്ങളോട് പറയാൻ പറഞ്ഞത് ഞാൻ നിങ്ങളോട് പറഞ്ഞു എന്ന് മാത്രം....., പിന്നേ ഒരുകാര്യംകൂടേ അച്ഛൻ നിങ്ങളോട് പറയാൻ ഏൽപ്പിച്ചിട്ടുണ്ട്. ആ ആത്മാവ് ഒരു ശരീരം സ്വന്തമാക്കുകയാണെങ്കിൽ നിങ്ങളെ

💬 Comments

View all comments