0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

എല്ലാവരെയും അവൾ കൊല്ലുന്നതായിരിക്കും എന്നാലേ അവൾ അവളുടെ പ്രതികാരം നിർത്തു..... അതുകൊണ്ട് പൂജ കഴിയുന്നവരെയെങ്കിലും അവൾ അവനോടൊപ്പം ജീവിക്കണം...."

രാജീവൻ അവസാനത്തെ ആണിയും എല്ലാവരുടെയും നെഞ്ചിൽ തറച്ചു...

മുറിയിലാകെ രാജീവന്റെ വാക്കുകൾ പൊട്ടി വീണപ്പോൾ, ആരും ഒരുതരം ശ്വാസം പോലും എടുക്കാൻ കഴിയാത്ത പോലെ അന്തരീക്ഷം മങ്ങിപ്പോയിരുന്നു.

എന്റെ ഹൃദയം തന്നെ കാതിൽ കേൾക്കുന്നത്ര ശക്തിയായി മിടിക്കുകയായിരുന്നു.

“ഇനി മായയും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമോ..”

ആ വാക്കുകൾ വീണ്ടും വീണ്ടും തലയിൽ മുഴങ്ങി കൊണ്ടിരുന്നു.

കല്ല്യാണി ഒന്നും പറയാതെ തന്നെ എന്റെ മുഖത്ത് കണ്ണുകൾ പതിപ്പിച്ചു. ആ കണ്ണുകളിൽ പേടിയുമില്ല, ആശങ്കയുമില്ല—പകരം ഒരു വിചിത്രമായ ശൂന്യത മാത്രം.

മായായാണെങ്കിൽ ഒരു ജീവച്ഛവമായി എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു..

"മതി നിർത്ത് ഈ നാടകം. ഞാനും ഇവളും ഇപ്പോൾ തന്നെ ഇവിടുന്ന് പോവാണ്...... നിന്നെ ഇവൾ ഒരുപാട് മോഹിച്ചിട്ടുണ്ടെങ്കിലും ഈ തോന്നിവാസത്തിനൊന്നും ഞാൻ കൂട്ട് നിൽക്കില്ല... "

ആദി മായയേ എന്നിൽ നിന്നും പിടിച്ചുമാറ്റികൊണ്ട് പറഞ്ഞു.....അവൾക്കാണെങ്കിൽ ഒന്ന് എണീച്ച് നിൽക്കാൻ പോലുമുള്ള ജീവൻ ഉണ്ടായിരുന്നില്ല.....

ആദിയോട് ആരും ഒന്നും പറയാൻ തയ്യാറായില്ല.

മായയെ പിടിച്ചുനിർത്തിയെങ്കിലും ആദിയുടെ കൈകൾ വിറക്കുന്നതെനിക്ക് വ്യക്തമായിരുന്നു. അവൻ ധൈര്യം കാണിക്കാൻ ശ്രമിച്ചുവെങ്കിലും, അവന്റെ കണ്ണുകളിൽ പേടിയുടെ ഇരുണ്ട പാടുകൾ തെളിഞ്ഞിരുന്നു.

അപ്പോഴാണ് ഫോണിലൂടെ വീണ്ടും രാജീവന്റെ ശബ്ദം പൊട്ടിയത്.

“ആദി... അവളെ കൊണ്ടു പോകാൻ നീ ശ്രമിക്കരുത്... അതിന്റെ വരുംവരായ്കകൾ നിനക്ക് അറിയില്ല...!”

“എനിക്ക് ഒന്നും അറിയണ്ട. അവളെ ഇവിടെ നിന്ന് കൊണ്ടുപോകുകയാണ് എന്റെ തീരുമാനം,”

ആദി മുഷിഞ്ഞു മറുപടി പറഞ്ഞു.

പക്ഷേ രാജീവൻ അല്പം

💬 Comments

View all comments