0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

തുറന്നു, പക്ഷേ ആ കണ്ണുകൾക്കുള്ളിൽ ഒരു മനുഷ്യന്റെ ജീവൻ ഇല്ലെന്നു തോന്നി. വിറയുന്ന അധരം കൊണ്ട് അവൾ മന്ദമായി പറഞ്ഞു:

“സോറി.....”

ഞാൻ അടുത്ത് പോയി അവളുടെ കൈകൾ പിടിച്ചു....

അവൾക്ക് ഒന്നും സംഭവിക്കില്ല എന്നുള്ള എന്റെ ഉറപ്പായിരുന്നു അത്....

പിന്നീട് കല്ല്യാണിക്ക് ദേവു ചേച്ചി കൂടേ സപ്പോർട്ട് ആയപ്പോൾ എതിർവാക്ക് പറയാൻ ആരും നിന്നില്ല....

എനിക്ക് ആലോചിച്ചപ്പോൾ കുഴപ്പം ഒന്നും തോന്നിയില്ല... കെട്ടാനൊന്നും അല്ലല്ലോ ഒരു പത്തു ദിവസം അവളെ നോക്കണം... അത്രയല്ലേ ഉള്ളൂ

യു ക്യാൻ സിദ്ധു... യു ക്യാൻ...

മനസ്സെന്ന മൈരൻ ആവശ്യത്തിൽ കൂടുതൽ മോട്ടിവേഷൻ കൂടേ തന്നപ്പോൾ ഞാൻ ചാർജ് ആയി....

മായയെ അവളുടെ റൂമിൽ തന്നെ കിടത്തി.. ഓരോരുത്തരായി പോവാൻ തുടങ്ങി......

അവസാനം ഞാനും കല്ല്യാണിയും മായയും മാത്രമായി റൂമിൽ...

ഞാൻ ഉറങ്ങുന്ന മായയേ ഒന്ന് നോക്കി... പെട്ടെന്ന് കല്ല്യാണിയുടെ മുഖം എന്റെ മനസ്സിലേക്ക് വന്നു....

ഒരു പക്ഷേ കാര്യങ്ങളൊന്നും വിചാരിച്ചപോലെ നടന്നില്ലെങ്കിൽ.....

ഓർക്കുമ്പോൾ തന്നെ എന്തോ പോലേ.....

"സിദ്ധു..... "

എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് കല്ല്യാണിയായിരുന്നു.....

"സിദ്ധു ഞാൻ ചെയ്തത് ശരിയാണോ....."

അവൾ എന്റെ അടുത്ത് വന്നുകൊണ്ട് ചോദിച്ചു.....

മറുപടിയായി ഞാൻ അവളേ കെട്ടിപിടിക്കുകയാണ് ചെയ്തത്....ശേഷം എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു.....പിന്നേ ഒന്നും നോക്കിയില്ല ഇന്ന് നടന്നതിന്റെ ക്ഷീണം മൊത്തം ഞാൻ അവളുടെ ചുണ്ടുകളിൽ തീർത്തു...

ഒരു രണ്ടു മൂന്ന് മിനിറ്റ് നീണ്ടു നിന്ന ചുംബനം അവസാനം നിർത്തിയതും അവൾ തന്നെയാണ്....

ശേഷം അവൾ കട്ടിലിലേക്ക് നോക്കി...

അപ്പോഴാണ് മായ ഉറങ്ങുകയാണ് എന്ന് പോലും എനിക്ക് ഓർമ വന്നത്....

"കിടക്കണ്ടേ...."

തക്കാളി കവിളുകളുമായി അവൾ പറഞ്ഞു...

ഞാനും ഒന്ന് മൂളി കൊടുത്ത്.....

അപ്പോഴാണ് അടുത്ത പ്രശ്നം....

മായ ബെഡിന്റെ നടുവിലായാണ് കിടക്കുന്നത്....

ഇനി ഞങ്ങൾ എങ്ങനെ കിടക്കും...കല്ല്യാണി സംശയഭാവേന എന്നേ നോക്കി...

"ഒരു കാര്യം ചെയ്യ്... നീ ആ അറ്റത്ത് കിടന്നോ ഞാൻ ഈ അറ്റത്തും കിടക്കാം... മായ നടുവിൽ കിടക്കട്ടെ... എന്ത് പറയുന്നു..."

ഞാൻ കല്ല്യാണിയുടെ അഭിപ്രായത്തിനായി കാതോർത്തു... എതിരൊന്നും പറയില്ലെങ്കിലും അവളോടും കൂടേ ചോദിക്കുന്നതല്ലേ

💬 Comments

View all comments