Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]
മനസ്സിലായി അത് ആ കാട്ടിലുള്ള ആ വീടായിരുന്നു....
വൈശു എന്നേ ഒന്ന് നോക്കിയ ശേഷം വീണ്ടും തുടർന്നു...
"ഈ ബുക്കിൽ പൂജവഴി അതാമവിനെ എങ്ങനെ തളക്കാം എന്നാണ് പകുതിയിൽ നിന്നും പറയുന്നത് പക്ഷേ എങ്ങനെ ഉന്മൂലനം ചെയ്യാം എന്ന് പറയുന്നത് ബുക്കിന്റെ ലാസ്റ്റ് പേജ്കളിൽ ആണ്...."
വൈശു അത് പറഞ്ഞു നിർത്തിയതും എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി... എനിക്ക് ഇവരെ രണ്ടു പേരെയും രക്ഷിക്കാനാവുമോ....
"എന്താണ്.... ഇതൊക്കെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ എന്താണ് വഴി..... "
ഞാൻ വൈശുവിനെ കുലുക്കി ചോദിച്ചു....
അവൾ വീണ്ടും പേജുകൾ മറിക്കാൻ തുടങ്ങി.....
ഇത്തവണ അവളെന്നെ കാണിച്ചത് ഒരു കത്തിയുടെ ചിത്രമാണ്......
ഞാൻ ആ ചിത്രത്തിൽ കുറച്ചു നേരം നോക്കിയിരുന്നു...
ഞാനിത് എവിടെയോ കണ്ടിട്ടുണ്ട് പക്ഷേ എവിടെയാണ്.... എന്റെ കണ്ണുകളടച്ചു ആ കത്തിയെ തിരയാൻ ആരംഭിച്ചു....
എന്റെ ചിന്തകൾ എന്നേ കൊണ്ടെത്തിച്ചത് വീണ്ടും ആ വീടിനു മുമ്പിലേക്കാണ്... ആ വീടിന്റെ വാതിലിന്റെ രൂപം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു...
അതേ ഈ കത്തി ഞാൻകണ്ടിരിക്കുന്നത് ആ വീടിന്റെ ഡോറിൽ തന്നെയാണ്.... ആ വീടിന്റെ വാതിലുകൾ തമ്മിൽ ബന്ധിച്ചിരിപ്പിക്കുന്നത് ഈ കത്തിയും കുറച്ചു ചരടുകളും കൊണ്ടാണ്...
ആ മനസ്സിൽ തെളിഞ്ഞ ദൃശ്യം കണ്ടതും, ഞാൻ വിയർപ്പോടെ കണ്ണുതുറന്നു.
"വൈശു... ഞാൻ...ഞാൻ ഇത് കണ്ടിട്ടുണ്ട്...!"
ഞാൻ അതിശയത്തോടെ പറഞ്ഞു.
"എവിടെ...?"
വൈശു ഉറ്റുനോക്കി.
"ആ കാട്ടിനുള്ളിലെ പഴയ വീട്ടിൽ... അതിന്റെ വാതിൽ ബന്ധിച്ചിരിക്കുന്നത്... ഇതേ കത്തി ഉപയോഗിച്ചാണ്...!"
എന്റെ വാക്കുകൾ കേട്ടപ്പോൾ, മായയും കല്ല്യാണിയും ഒരേസമയം ഞെട്ടി.
"അതായത്... പുസ്തകത്തിൽ പറയുന്ന കത്തി... ഇപ്പോഴും
💬 Comments
View all comments