0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

ദേവു ചേച്ചിയേ ചൂണ്ടി അയാൾ അച്ഛനോടായി ചോദിച്ചു....

പക്ഷേ അച്ഛൻ എന്തെങ്കിലും പറയാൻ അവസരം കൊടുക്കുന്നതിനു മുന്പേ കലി തുള്ളി നിൽക്കുന്ന ചേച്ചി വീണ്ടും കേറി പറഞ്ഞു...

"താനൊന്നു മിണ്ടാതിരിക്കടാ മൈരേ...നീ ചെയ്തതിന്റെ കണക്കൊന്നും നീ എന്നെകൊണ്ട് പറയിപ്പിക്കരുത്....."

😳

ചേച്ചിയുടെ വായിൽ നിന്നും ആ വാക്കുകൾ കേട്ടതും തറവാട് മൊത്തം മൗനമായി....

"ദേവു...."

അമ്മയുടെ ശാസനയെത്തി.....

പക്ഷെ അതിനു മറുപടിയായി ഒരു നോട്ടം മാത്രമാണ് നോക്കിയത്....ആരെയും എരിയിക്കാനുള്ള ചൂട് ആ കണ്ണുകൾക്കുണ്ടായിരുന്നു....

മുത്തശ്ശിയെ നോക്കിയപ്പോൾ അവർ തല താഴ്ത്തി കണ്ണീർ പൊഴിക്കുകയാണ്...

"നീ എന്താടി പറഞ്ഞേ.... "

അതുംപറഞ്ഞു മായയുടെ അച്ഛൻ ചേച്ചിയേ അടിക്കാൻ തുനിഞ്ഞു...

എനിക്ക് ഓടി എത്താൻ മാത്രംസമയമുണ്ടായിരുന്നില്ല...

അയാളുടെ കൈ ചേച്ചിയുടെ മുഖത്ത് പതിക്കുന്നതിനു മുമ്പായി ആദി അയാളുടെ കയ്യിൽ കയറി പിടിച്ചു....

ശേഷം....

"താനിതിൽ ഇടപെടേണ്ടാ....."

ആദി ദേഷ്യത്തോടെ അയാളോട് പറഞ്ഞു...

ഇവിടെ എന്താണ് നടക്കുന്നത്....എല്ലാവർക്കും എന്താണിത്ര ദേഷ്യം.അവർക്കല്ലാതെ ഇവിടേ നടക്കുന്നത് എന്താണ് എന്ന് ആർക്കും മനസ്സിലായിട്ടില്ല....

"നിങ്ങളും ഒരു സ്ത്രീയല്ലേ എങ്ങനെ തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ... കഷ്ട്ടം.... "

ചേച്ചി മുത്തശ്ശിയേനോക്കി അവസാനത്തെ ആണിയും അടിച്ച ശേഷം മുകളിലേക്ക് കയറി പോയി...

ചേച്ചി പോവുന്നത് നോക്കി നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളു... ഒരക്ഷരം മിണ്ടാൻ പോലും ആരും ധൈര്യ പെട്ടില്ല....

കുറച്ച് നേരം ഞാൻ അവിടേ തന്നെ നിന്നും ഇവിടേ നടക്കുന്ന കാര്യങ്ങൾ തമ്മിൽ ഇവർക്ക് എന്തോ ബന്ധമുണ്ട് അതത്ര നല്ല ബന്ധമല്ല എന്ന് എനിക്ക് ബോധ്യമായി...

കല്ല്യാണി എന്റെ കയ്യിൽ കയറി പിടിച്ചു ബലമായി ഞങളുടെ മുറിയിലേക്ക് നടന്നു...

💬 Comments

View all comments