0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

പിന്നാലെയായി മായയും വന്നു...

ഞങ്ങൾ മൂന്ന് പേരും മുറിയിൽ കയറിയതും കല്യാണി കതകടച്ചു കുറ്റിയിട്ടു...

"എടാ ദേവു ചേച്ചിക്ക് എന്താ പറ്റിയേ ഞാൻ ആദ്യായിട്ട് കാണുവാ ചേച്ചിയേ ഇത്രയും ദേഷ്യപെട്ട്..."

കല്ല്യാണിയുടെ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു.... കാരണം ഞാനും ഇതാദ്യമായിട്ടാണ് ചേച്ചിയേ ഇത്രയും ദേഷ്യപെട്ട് കാണുന്നത്....

"ദേവു ചേച്ചി പൊളിയാണ് ട്ടോ.... "

ആ ഡയലോഗ് വന്ന സ്ഥലത്തേക്ക് ഞാൻ തല തിരിച്ചു... ചിരിച്ച് കളിച്ചു നിൽക്കുകയാണ് മായ...

ഞാനും കല്ല്യാണിയും അന്തം വിട്ടു നിൽക്കുകയാണ്...

ഇവൾക്കെന്താ വയ്യേ... ഇവൾടെ മുത്തശ്ശനേ തന്നെയല്ലേ ചേച്ചി തെറി പറഞ്ഞേ.... 🤔

മായയുടെ മുഖത്ത് ചേച്ചിയോടുള്ള ആരാധന തെളിഞ്ഞു കാണുന്നുണ്ടായിരുന്നു....

"നിനക്ക് വിഷമം ഒന്നുമില്ലേ നിന്റെ മുത്തശ്ശനേ ചീത്ത വിളിച്ചതിൽ.... "

കല്യാണി അവളോടായി ചോദിച്ചു.....

"എന്തിന്... ആ കിളവന് അല്ലെങ്കിലും കുറച്ചു കൂടുതലാ....ഞാനും എന്റെ ഏട്ടനും ഒക്കെ എന്ന് ഓങ്ങി വച്ചതാണ് എന്ന് അറിയോ കല്ലു ചേച്ചിക്ക്. പിന്നെ അതിനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതിരുന്നതാ.... പക്ഷേ ദേവു ചേച്ചി... ഹോ ഓർക്കുമ്പോൾ തന്നെ രോമം പൊന്തുന്നു..... ചേച്ചിക്ക് അച്ഛനും കൂടേ കുറച്ച് കൊടുക്കായിരുന്നു.... "

അവൾ ഇത്രയും പറഞ്ഞു തീർത്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്.... പക്ഷേ കല്ല്യാണി പൊട്ടി ചിരിക്കുകയായിരുന്നു....

ഇതിനിടക്ക് വീണ്ടും വാതിലിൽ ഒരു മുട്ട് കേട്ടു...

തുറന്നു നോക്കിയപ്പോൾ എന്റെ എല്ലാ ചേച്ചിമാരും പിന്നേ വൈശുവും ഇഷയും താരയുമൊക്കെയുണ്ട്...

പാറുവിന്റെ കയ്യിൽ ഫ്രൂട്ട്സ് കാർത്തു ചേച്ചിയുടെ കയ്യിൽ ജ്യൂസ്‌....

അത് കണ്ടപ്പോൾ തന്നെ അവരുടെ ഉദ്ദേശം എനിക്ക് ഏകദേശം മനസ്സിലായി....

ദേവു ചേച്ചിയോട് കാര്യം പോയി

💬 Comments

View all comments