Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]
തിരക്കണം അതിനാണ് ഈ സ്നേഹ പ്രകടനം മുഴുവൻ....
അവർ ആരെങ്കിലും പോയാൽ ആട്ട് ഉറപ്പാണ്.....അവരേ അകത്തേക്ക് കയറ്റുമോ എന്ന് പോലും സംശയമാണ്...
അപ്പോഴുള്ള ഏക മാർഗം ഞാനാണ്...
എന്നേ ചേച്ചി ഒന്നും പറയില്ല.....
"സിദ്ധു... മോനേ നീ ഈ ഫ്രൂട്ട്സ് ഒക്കെ എടുത്തു കഴിച്ചേ.... "
പാറു ഒലിപ്പിക്കാൻ തുടങ്ങി....
"കൂടുതൽ ഒലിപ്പിക്കണ്ട ഞാൻ എന്തായാലും ചോദിക്കാൻ പോവാ....."
ഞാനതു പറഞ്ഞു നിർത്തിയതും അവരുടെ മുഖത്തു സന്ദോഷം ഇരച്ചു കയറാൻ തുടങ്ങി....
പക്ഷേ അതിനു മുൻപ് എനിക്ക് ഒരു കാര്യമറിയണം വൈശു പറഞ്ഞു നിർത്തിയത് എന്താണ്....ആ ഒരു കാര്യം കൂടേ ചേച്ചിയുടെ അടുത്തേക്ക്പോവുന്നതിനു മുൻപ് എനിക്കറിയണം...
ഞാൻ വൈശുവിനടുത്തേക്ക് നടന്നു....
"വൈശു നീ പറയാൻ വന്ന ആ ഒരു കാര്യം കൂടേ എന്താണ്... "
മയക്കും കല്ല്യാണിക്കും ഒഴികെ അവിടേ നിന്ന ഒരാൾക്കും ഞാൻ എന്താണ് ചോദിക്കുന്നത് എന്ന് മനസ്സിലായില്ല...
എന്നിരുന്നാലും എല്ലാവരുടെയും ശ്രദ്ധ വൈശുവിലേക്കായി....
"അത്... അത്... ആ ബുക്കിൽ രണ്ടു ആത്മാക്കളെ പറ്റിയാണ് പറയുന്നത്...അതിൽ ഒരു ആത്മാവിനെ തളച്ച കാര്യം മാത്രമേ പറയുന്നുള്ളു..... മറ്റൊന്നിനെ തളച്ച കാര്യം പറയുന്നില്ല....."
😳
മൈര് ചോദിക്കണ്ടായിരുന്നു.....
"രണ്ട് ആത്മാവോ..... നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നേ "
"ഏത് ബുക്ക്....."
ചുറ്റും നിന്നും പല ചോദ്യങ്ങളും വരാൻ തുടങ്ങി....
എന്നാൽ ഞാനും കല്ല്യാണിയും മായയും
മൊത്തത്തിൽ തരിച്ചു നിൽക്കുകയായിരുന്നു...
തുടരും....
ഓണത്തിന് മുൻപ് പോസ്റ്റ് ചെയ്യാനായി (ഒരു ഓണ സമ്മാനമെന്നോണം ) പെട്ടെന്ന് എഴുതിയ ഒരു പാർട്ടാണിത്.വായിച്ചു നോക്കാനൊന്നും സമയം കിട്ടിയില്ല... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
💬 Comments
View all comments