0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

ഫോൺ ഒന്ന് വീണതാ.... "

എന്റെ ദേഷ്യത്തിന്റെ കാരണം അവളെ കൂടി അറിയിക്കാൻ എനിക്ക് ധൈര്യം വന്നില്ല അതുകൊണ്ട് അപ്പോൾ വായിൽ വന്ന കള്ളം ഞാൻ പറഞ്ഞു...

ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി.... വേറേ വല്ല ആരെയെങ്കിലും വിളിച്ചാലോ.... ദേവു ചേച്ചിനോട് ചോദിച്ചു നോക്കിയാലോ...

അങ്ങനെ ഓരോ ചിന്തകൾ കൊണ്ട് പരക്കം പായുകയാണ് ഞാൻ....

അപ്പോഴാണ് ബാത്‌റൂമിന്റെ വാതിലുകൾ തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്....

തിരിഞ്ഞു നോക്കിയപ്പോൾ കല്ല്യാണി തല ഒന്ന് ചെരിച്ചു പിടിച്ചു കൊണ്ട് തല തോർത്തുകയാണ് അവളുടെ മുഖം കാണാൻ കഴിയുന്നില്ല.....

ഞാൻ അവളേ തന്നെ നോക്കി നിന്നും....

അവൾ തോർത്തി കഴിഞ്ഞ് അവസാനമായി മുടിയൊന്ന് കുടഞ്ഞു എന്നേ നോക്കി....

😳

കല്ല്യാണി മുറിയിലേക്ക് കടന്നുവരുമ്പോൾ, ഒരു നിമിഷം വായുവിന്റെ ചലനം പോലും നിശ്ശബ്ദമായി നിന്ന പോലെയായിരുന്നു.

അവളുടെ മുഖത്ത് ഒരു മങ്ങാത്ത ചന്ദ്രപ്രകാശം പോലെ തിളങ്ങുന്ന നിറം.

നീണ്ട, മൃദുവായ മുടി ഒരു കറുത്ത തിരമാല പോലെ ചുമലുകളിലൂടെ വീണിരുന്നു;

അല്പം കാറ്റ് വീശുമ്പോൾ ആ മുടിയുടെ സുഗന്ധം തന്നെ ഹൃദയം നിറയ്ക്കുന്ന വസന്ത കാലം പോലേ...

അവളുടെ കൃഷ്ണ മണിയുടെ നീല നിറം പൂർണമായും പോയിട്ടുണ്ടായിരുന്നെങ്കിലും കണ്ണുകൾ… അതൊരു വേറിട്ട ലോകം തന്നെയായിരുന്നു...ആഴവും തിളക്കവും നിറഞ്ഞത്.

ആരെങ്കിലും ഒന്നു നോക്കിയാൽ തിരിഞ്ഞു പോകാൻ കഴിയാത്തവിധം ആകർഷകമായ തെളിമ. വിടർന്ന ചുണ്ടുകളിൽ അല്പം മൃദുവായ ചുവപ്പ് പറയാനിരിക്കുന്ന രഹസ്യത്തിന്റെ സൂചന പോലെയായിരുന്നു

അവളുടെ ചുവട് പോലും സംഗീതമെന്ന പോലെ: ഓരോ നീക്കം, ഓരോ തലോടലും, ഒരു നൃത്തത്തിന്റെ താളത്തിൽ. ചുറ്റുമുള്ള

💬 Comments

View all comments