0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

പെട്ടെന്ന് തന്നെ ഞാൻ തിരിച്ചു വിളിച്ചു കുറച്ചുനേരം റിങ്ങ് ചെയ്തതും രാജീവൻ ഫോൺ എടുത്തു...

"ഹലോ...."

ഞാൻ തന്നെ തുടങ്ങി...

എന്നാൽ അപ്പുറം നിന്നും ഒരു ശബ്ദവും വന്നില്ല

"ഹലോ... രാജീവാ...."

ഞാൻ വീണ്ടും മിണ്ടി....

"ഹലോ....."

രാജീവന്റെ ശബ്ദം കേട്ടു രണ്ടു തെറി വിളിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ സംയമനം പാലിച്ചു.....

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...."

രാജീവന്റെ ശബ്ദം മങ്ങി.....

"എ...എന്താണ്..."

എന്റെ മറുപടിയിൽ ഒരു വിക്കൽ ഉണ്ടായിരുന്നു...

"""ഈ പൂജ നടക്കില്ല.... ഇത് എന്നെകൊണ്ട് സാധിക്കുന്നകാര്യമല്ല. കല്ല്യാണിയുടെ ശരീരത്തിൽ കയറിയ ആത്മാവ് ഒരു സാധാരണ ആത്മാവല്ല വളരെ ശക്തിയുള്ളതാണ്... അച്ഛൻ പോലും വളരെ കഷ്ടപ്പെട്ടാണ് അതിനെ ആ വീടിനുള്ളിൽ തളച്ചത് അതുകൊണ്ട് ഇത് ഞാൻ വിചാരിച്ചാൽ ചെയ്യാൻ സാധിക്കുന്ന കാര്യമല്ല

ഞാൻ പോവുകയാണ് എന്നെ ഇനി വിളിക്കാൻ ശ്രമിക്കരുത്....

പിന്നേ ഒരു കാര്യംകൂടി അവളെ തളയ്ക്കാനോ കൊല്ലാനോ കഴിഞ്ഞില്ലെങ്കിൽ നാളത്തെ ഒരു രാത്രി കൂടി കഴിഞ്ഞാൽ കല്ല്യാണിയുടെ ശരീരം പൂർണ്ണമായും ആ ആത്മാവിന്റെ ആയി മാറും പിന്നെ ഒരിക്കലും അവളെ രക്ഷിക്കാൻ കഴിയില്ല,നിങ്ങളെയും

അതുകൊണ്ട് അത് സംഭവിക്കുന്നതിന് മുമ്പേ നീ തന്നെ കല്ല്യാണിയേ കൊല്ലണം""""

അവൻ ലാസ്റ്റ് പറഞ്ഞത് കേട്ടതും എന്റെ ശരീരം ദേഷ്യം കൊണ്ട് തുടങ്ങി....

"എടാ നായിന്റെ മോനേ.... നിന്നേ... "

ഞാൻ അതു പറഞ്ഞപ്പോഴേക്കും രാജീവൻ ഫോൺ കട്ട്‌ ചെയ്തു...

ദേഷ്യം വന്ന ഞാൻ ഫോൺ എടുത്ത് വലിച്ചെറിഞ്ഞു....

"സിദ്ധു....എന്താ ഒരു ശബ്ദം കേട്ടേ..... "

ഫോൺ എറിഞ്ഞതിന്റെ ശബ്ദം കേട്ടതും കല്ല്യാണിയുടെ പക്കൽ നിന്നും ചോദ്യമെത്തി

"ഒന്നുല്ല...

💬 Comments

View all comments