0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

അവളുടെ തലയിൽ തല ഓടിക്കൊണ്ട് പറഞ്ഞു

അതൊരു വെറും വാക്കായിരുന്നില്ല ഞാൻ മരിക്കേണ്ടി വന്നാലും എന്റെ കല്ല്യാണിക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല

"ഉറങ്ങിക്കോ..... ഞാൻ ഉണ്ട് കൂടേ...."

അവളെ ഒന്നുകൂടെ എന്റെ ശരീരത്തിലേക്ക് ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു

ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു

കുറച്ചു കഴിഞ്ഞതും കല്ല്യാണി ഉറക്കത്തിലേക്ക് വഴുതി വീണു എന്നാൽ അപ്പോഴും എനിക്ക് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല.....

ഒരു രാത്രി കൂടി കഴിഞ്ഞാൽ അടുത്ത രാത്രി രാജീവൻ പറഞ്ഞ പൂജയാണ് ആത്മാവിനെ പൂർണ്ണമായും ഇല്ലാതെയാക്കാൻ കല്ല്യാണി മരിക്കണം എന്നാൽ തളക്കാൻ അത് ആവശ്യമില്ല....

അങ്ങനെയുള്ള ചിന്തകൾ മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ

പുലർച്ചെ നാലുമണിവരെ ഞാൻ കണ്ണുകൾ തുറന്നുകൊണ്ട് അവൾക്ക് കാവൽ ഇരുന്നു എന്നാൽ കുറച്ചു കഴിഞ്ഞതും ഞാനും ക്ഷീണം കാരണം ഉറക്കത്തിലേക്ക് വഴി വീണു

രാവിലെ ഫോൺ അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഞാൻ എണീക്കുന്നത്

എണീറ്റത് എന്ന് പറഞ്ഞാൽ തെറ്റായിപ്പോകും ഞെട്ടി ഉണരുകയായിരുന്നു ചെയ്തത്....

ഉണർന്നതും ഞാൻ കല്ല്യാണിയേ നോക്കി എന്നാൽ എന്റെ അടുത്ത് അവളെ ഞാൻ കണ്ടില്ല

എന്റെ അടുത്ത് എന്നല്ല മുറി മൊത്തം നോക്കിയിട്ടും അവളെ എനിക്ക് കാണാൻ കഴിഞ്ഞില്ല....

എന്റെ മനസ്സിൽ എന്തോ ഒരു പേടി വരാൻ തുടങ്ങി . അപ്പോഴാണ് ബാത്റൂമിൽ നിന്നും വെള്ളം വീഴുന്നതിന്റെ ശബ്ദം ഞാൻ കേൾക്കുന്നത്...

"കല്ല്യാണി..... "

"ആ...."

അവളുടെ ശബ്ദം ഒന്നു കേട്ടപ്പോഴാണ് ശ്വാസമൊന്ന് നേരെയായത്.....

ഇതിനിടയിൽ ആരാ വിളിച്ചത് എന്ന് നോക്കാൻ ഞാൻ മറന്നിരുന്നു

ഫോൺ എടുത്തു നോക്കിയപ്പോൾ രാജീവിന്റെ മൂന്ന് മിസ്ഡ് കോൾ....

എന്തോ അപാകത തോന്നിയതിനാൽ

💬 Comments

View all comments