Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
ചെന്നിരുന്നു...
എന്നേ കണ്ടതും വേറേ ഏതോ ഒരു ലോകത്തായിരുന്ന അവളുടെ മുഖത്ത് പെട്ടെന്നൊരു തെളിച്ചം വന്നത് ഞാൻ അറിഞ്ഞു....
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... സംസാരിക്കാൻ എന്തോ ഒരു മടി..
ശേഷം എന്റെ അടുത്ത് ഓരോരുത്തർ വന്ന് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി....
അവർക്കൊക്കെ ഞാൻ മറുപടി കൊടുത്തു... എല്ലാവരുടെയും മുഖത്ത് നല്ല വിഷമം ഉണ്ട്.. പ്രത്യേകിച്ച് ലക്ഷ്മിയാന്റിയുടെ മുഖത്ത്...
പാവം എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കുകയാണ്....
എന്നിരുന്നാലും രാജീവൻ രാവിലേ പറഞ്ഞ കാര്യം ഞാൻ ആരോടും പറഞ്ഞില്ല....
അതുകൂടെ സഹിക്കാൻ അവർക്കാവില്ല....
കൂടുതൽ നേരം ഞാൻ അവിടേ ഇരുന്നില്ല... പെട്ടെന്ന് ഫുഡ് കഴിച്ച് റൂമിലോട്ട് ചെന്നു...
ദേവു ചേച്ചിയും കല്ല്യാണിയും സംസാരിക്കുകയായിരുന്നു.....
ഞാനും അവരുടെ ഇടയിലേക്ക് വലിഞ്ഞു കയറി...
ചേച്ചി കുറച്ചു നേരം കൂടേ അവിടേ ഇരുന്നിട്ടാണ് പോവാൻ തീരുമാനിച്ചത്..
ചേച്ചി മുറിയിൽ നിന്നും ഇറങ്ങിയാപ്പോൾ ഞാനും ഒരു കള്ളം പറഞ്ഞ് ചേച്ചിയുടെ ഒപ്പം കൂടി...
അത് കല്ല്യാണിയിൽ നിന്നും മാറി നിൽക്കാൻ വേണ്ടിയായിരുന്നു....അതു ചേച്ചിക്കും മനസ്സിലായി..
"എന്താ... കാര്യം.... "
കുറച്ചു മാറിയതും ചേച്ചി കാര്യം അവതരിപ്പിച്ചു...
"അത് ചേച്ചി... "
ഞാൻ രാജീവൻ പറഞ്ഞത് അങ്ങനെ ചേച്ചിയോട് പറഞ്ഞു...
"പൊലയാടി മോൻ.... "
അതായിരുന്നു എല്ലാം കേട്ടു കഴിഞ്ഞപ്പോളുള്ള ചേച്ചിയുടെ റിയാക്ഷൻ...
"ചേച്ചി എന്തെങ്കിലും ചെയ്യണം... അവളില്ലാതെ എന്നേ കൊണ്ട് പറ്റില്ല..."
ചേച്ചിയുടെ കൈ രണ്ടു കൂട്ടിപിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു..
"സിദ്ധു.... മോനേ നീ ഇങ്ങനെ പേടിക്കല്ലേ... അവൾക്കൊന്നും സംഭവിക്കില്ല... സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല... നീയും വിഷമിക്കണ്ട ഞാൻ നോക്കാം.... "
ചേച്ചിയുടെ ഉറപ്പ് കിട്ടിയതും വല്ലാത്തൊരു ആശ്വാസമായിരുന്നു മനസ്സിന്..
ഞാൻ തിരിച്ചു റൂമിലേക്ക് തന്നെ പോയി...
വീണ്ടും ഞാനും കല്ല്യാണിയും മാത്രമായി റൂമിനുള്ളിൽ...
അവളേ ഞാൻ പരമാവധി സന്തോഷിപ്പിക്കാൻ ശ്രമിച്ചു... തൊട്ടും തോണ്ടിയും... തല്ലുകൂടിയും തമാശപറഞ്ഞും... അങ്ങനെ... അങ്ങനെ....
അവളും ഇതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു.... വേറേ ഒന്നിനെ കുറിച്ചും ഞാൻ സംസാരിക്കാൻ പോയില്ല...
രാത്രി വരെയും ഞാനും കല്ല്യാണിയും മാത്രമായിരുന്നു റൂമിനുള്ളിൽ... അവൾക്ക് വേണ്ട ഫുഡ് ഞാൻ താഴോട്ട് പോയി കൊണ്ടു വരും എന്നിട്ട് ഞാൻ
💬 Comments
View all comments