Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
ഞെട്ടി തല തിരിച്ച് ചുറ്റും നോക്കി. മറ്റുള്ളവരും ഒരേസമയം നിശബ്ദരായി.
ഒന്നും കണ്ടില്ല.
അയാൾ വീണ്ടും എന്റെ മുഖത്തേക്ക് തിരിഞ്ഞു കത്തി നീട്ടാൻ ശ്രമിച്ചതും ഇരുട്ടിൽ നിന്നും ഒരു കറുത്ത രൂപം മുന്നോട്ട് വന്നു ശക്തിയായി അയാളുടെ തോൾ പിടിച്ചു തള്ളി, നിയന്ത്രണം നഷ്ടപ്പെട്ട അയാൾ പൊങ്ങിമാറി വാതിലിന് പുറത്തേക്ക് തെറിച്ച് വീണു....
ഒരു നിമിഷം എങ്ങും നിശബ്ദത മാത്രമായിരുന്നു ആർക്കും എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല...
കുറച്ചു കഴിഞ്ഞതും അവനൊപ്പമുണ്ടായിരുന്നവർ എന്റെ നേർക്ക് നോക്കി...മുഖം മൂടി ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും അവർ ഭയന്ന് വിറക്കുന്നത് ഞാൻ അറിഞ്ഞു....അവർ എന്തോ കണ്ട് പേടിച്ചത് പോലേ...
എന്റെ പിന്നിൽ നിന്നെന്തോ ശബ്ദം ഞാൻ കേട്ടു ആരോ അടുത്തുള്ളത് പോലേ..... എഴുന്നേറ്റ് നിൽക്കണമെന്നുണ്ടെങ്കിലും അതിനു കഴിഞ്ഞില്ല.... ആകെപാടേ ഒരു മരവിപ്പായിരുന്നു....
മുന്നിലുള്ളവർ കുറച്ചു നേരം എന്നേ നോക്കി ശേഷം പുറത്തേക്കോടി....
അവർ പുറത്തെത്തിയതും വലിയ ശബ്ദതോടെ വാതിലടഞ്ഞു...
ആ ഇരുട്ടു മുറിയിൽ ഞാൻ തനിച്ചായി....
ആരുടെയോ വിരലുകൾ എന്റെ മുടിയിൽ പതിക്കുന്നതുപോലെ തോന്നി എനിക്ക്...
എനിക്കുറപ്പായിരുന്നു എന്റെ പിന്നിൽ ദേവിയുണ്ടെന്നും അവൾക്ക് വേണ്ടത് എന്റെ ശരീരമാണെന്നുള്ള കാര്യവും....
ഒന്നോടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു... എന്നാൽ അനങ്ങാൻ പോലും എനിക്ക് അപ്പോൾ കഴിയുമായിരുന്നില്ല ശരീരം മൊത്തം മരവിച്ച അവസ്ഥയിലായിരുന്നു
കുറച്ചുനേരം ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു
എന്നാൽ കുറച്ചു കഴിഞ്ഞതും ബാക്കിൽ നിന്നും ഒരു പതിഞ്ഞ ശബ്ദത്തിൽ ഒരു അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാൻ പറ്റി .
കുറേക്കാലം കാത്തിരുന്ന് കിട്ടിയ എന്തോ ഒരു സന്ദോഷം ആ ചിരിയിൽ ഉണ്ടായിരുന്നു..
അത്ര
💬 Comments
View all comments