Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
ഒരു സൂക്ഷ്മ ശബ്ദം മാത്രം…പിന്നേ എല്ലാം ഇരുട്ടായിരുന്നു....
കണ്ണു തുറക്കുമ്പോൾ ഞാൻ ഒരു വീടിന്റെ ഉള്ളിൽ ആയിരുന്നു.... തുറന്ന വാതിലിൽ നിന്നും വന്ന നിലാവിന്റെ വെളിച്ചത്തിൽ എന്റെ മുമ്പിൽ കുറച്ചു പേരുടെ രൂപം ഞാൻ കണ്ടു പക്ഷേ ആരുടേയും മുഖം വ്യക്തമായിരുന്നില്ല..... അവർ എന്തോ സംസാരിക്കുകയായിരുന്നു. ഞാൻ ഉണർന്നതിന്റെ ശബ്ദം കേട്ടതും അവരുടെ ശ്രദ്ധയെല്ലാം എന്നിലേക്ക് ആയി.... രണ്ടുപേർ വന്ന് എന്നെ എണീപ്പിച്ചു നിർത്തി. ശേഷം കത്തി കൊണ്ടൊരുത്തൻ എന്റെ അടുത്തേക്ക് വന്നു "ക്ഷമിക്കണം വേറേ വഴിയില്ല...." അയാൾ അത് പറഞ്ഞ് കത്തികൊണ്ട് കുത്താൻ നിന്നതും എന്റെ കൈ പിടി ആ കത്തിയിൽ വീണിരുന്നു... കൈ മുറിഞ്ഞു ചോര വരാൻ തുടങ്ങിയെങ്കിലും ഞാൻ പിടി വിട്ടില്ല.... അത്കൊണ്ടാവണം വേറൊരാൾ വന്നെന്നെ തല്ലിയത് അടി കൊണ്ട് ഞാൻ കുറച്ചു മാറി വീണു .
അപ്പോഴേക്കും കത്തി പിടിച്ചവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയിരുന്നു. അടിയേറ്റ് വീണ എനിക്ക് ഒന്ന് പൊങ്ങി നിൽക്കാൻ പോലും കഴിഞ്ഞില്ല; അയാൾ എന്റെ അരികിൽ മുട്ടുകുത്തി, കത്തി വീണ്ടും ഉയർത്തി.
അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും ഒരു ഭയാനക ശബ്ദം എല്ലാവരും കേട്ടു... അതൊരു സ്ത്രീയുടെ ശബ്ദമായാണ് എനിക്ക് തോന്നിയത്.... സംശയം വന്ന ഞാൻ തുറന്ന് കിടക്കുന്ന വാതിലിനു പുറത്തേക്ക് നോക്കി.... ആ മുറ്റവും സ്ഥലവും ഞാൻ കണ്ടിട്ടുണ്ടായിരുന്നു... എന്റെ മനസ്സിലേക്ക് എന്തോ അരുതാത്ത ചിന്ത വരാൻ തുടങ്ങി.... ഞാൻ ആ വീട്ടിൽ ആണെന്നുള്ള ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി....
പെട്ടെന്ന് ആ ശബ്ദം വീണ്ടും എല്ലാവരും കേട്ടു കുറച്ചുകൂടി ഉറക്കെയുള്ള ശബ്ദമായിരുന്നു അത്
അവൻ
💬 Comments
View all comments