0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

കല്ല്യാണി വേഗം എന്റെ അടുത്തേക്ക് ഓടിവന്ന് എനിക്കൊപ്പം ബെഡിൽ ഇരുന്നു...

"അയ്യോ... ഞാൻ വെറുതെ പറഞ്ഞതാ.... "

എന്റെ നെറ്റിൽ ഒരുമ്മ തന്നുകൊണ്ടവൾ പറഞ്ഞു....

കുറച്ചു നേരത്തേക്ക് ഞാനും കല്ല്യാണിയും ഒന്ന് മിണ്ടിയില്ല....

കുറച്ചു കഴിഞ്ഞതും കല്ല്യാണി പോയി റൂമിലേ ലൈറ്റ് ഓഫ്‌ ചെയ്തു....

ശേഷം എന്റെ മാറിലായി തല വെച്ചു കിടന്നു.....

"എന്താ ഉണ്ടായേ..... "

ഞാൻ കല്ല്യാണിയോട് ചോദിച്ചു....

അവൾ എങ്ങനെയാണ് അവിടേ എത്തിയത് എന്ന് എനിക്ക് അറിയണമായിരുന്നു....

ചോദ്യം കേട്ടിട്ടും അവൾ കുറച്ചു നേരം മൗനമായിരുന്നു

ശേഷം എന്താ സംഭവിച്ചത് എന്ന് പറയാൻ തുടങ്ങി....

"""""""നീ പോയത് മുതൽ മനസ്സിന് എന്തോ ഭാരം തോന്നിയത് പോലെയായിരുന്നു എനിക്ക്.... എത്ര ശ്രമിച്ചിട്ടും നിന്നേ കാണണമെന്ന ചിന്ത മനസ്സിൽ നിന്നും മായ്ക്കാൻ സാധിച്ചില്ല..... തീരെ പറ്റാതെയായപ്പോൾ ഞാൻ അമ്മമാരോടും അച്ഛന്മാരോടും പറഞ്ഞ് ക്ഷേത്രത്തിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു....അപ്പോൾ മായ അടുത്തേക്ക് വന്നു ഒരു കവർ തന്നു.എന്നിട്ട് ഇതൊന്നു കാറിൽ കൊണ്ടുപോയി വാക്കുമോ എന്നും ചോദിച്ചു.. പൂജക്ക്‌ ഉപയോഗിച്ച സാധനങ്ങളിൽ ബാക്കി വന്ന സാധനങ്ങൾ ആയിരുന്നു അവ... പാർക്കിംഗ് ക്ഷേത്രത്തിനു തന്നെ അടുത്തായതുകൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും അതു വാങ്ങി കാറിന്റെ അടുത്തേക്ക് നടന്നു...കാറുകളുടെ മറവിൽ എത്തിയപ്പോഴാണ് പിന്നിൽ നിന്നും ആരുടെയൊക്കെയോ കാൽ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചത്.തിരിഞ്ഞുനോക്കാൻ പോലും സമയമുണ്ടായിരുന്നില്ല അതിനു മുന്പേ ഒരു കനത്ത വാസന മൂക്കിലേയ്ക്ക് കയറിവന്നു ഒരു മധുരമുള്ള ഗന്ധം, പക്ഷേ കുറച്ചു നിമിഷംകൊണ്ട് തല ചുറ്റുന്ന വിധത്തിൽ ശക്തം.കാഴ്ചകൾ ഓക്കെ മങ്ങിത്തുടങ്ങി.കൈയിൽ പിടിച്ചിരുന്ന കവർ നിലത്തേക്ക് വീണു.അവസാനം കേട്ടത് ചക്രങ്ങളുടെ

💬 Comments

View all comments