Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
എന്നാൽ അനങ്ങാൻ പോലും എനിക്ക് അപ്പോൾ കഴിയുമായിരുന്നില്ല ശരീരം മൊത്തം മരവിച്ച അവസ്ഥയിലായിരുന്നു
കുറച്ചുനേരം ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു
എന്നാൽ കുറച്ചു കഴിഞ്ഞതും ബാക്കിൽ നിന്നും ഒരു പതിഞ്ഞ ശബ്ദത്തിൽ ഒരു അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാൻ പറ്റി .
കുറേക്കാലം കാത്തിരുന്ന് കിട്ടിയ എന്തോ ഒരു സന്ദോഷം ആ ചിരിയിൽ ഉണ്ടായിരുന്നു..
അത്ര മാത്രമേ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ
ഞാൻ സർവ്വശക്തിയുമെടുത്ത് വാതിലിന് അടുത്തേക്ക് ഇഴഞ്ഞു കൊണ്ടിരുന്നു ഒരിക്കൽ പോലും ഞാൻ ബാക്കിലേക്ക് നോക്കിയില്ല
എന്നാൽ വാതിലിനടുത്തെത്തി അതിൽ തൊടാൻ നിന്നതും ഒരു കൈകൾ എന്റെ മുടിക്കുത്തിനു പിടിച്ചു..... ശേഷം എന്നെ വലിച്ചിഴച്ചുകൊണ്ട് ഒരു മുറിയുടെ ഉള്ളിലേക്ക് കേറ്റി. അപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങിയിരുന്നു എന്റെ ബോധം പൂർണമായും പോകുന്നതിനു മുമ്പ് ഞാൻ അവളെ കാണുകയും ചെയ്തു
പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ തറവാട്ടിൽ ആയിരുന്നു മുന്നിൽ കാർത്തചേച്ചിയും എന്നാൽ ഉണർന്നതും എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു . എന്റെ ഉള്ളിൽ വേറെ ആരോ വസിക്കുന്നതുപോലെ...
ചുറ്റും നടക്കുന്ന കാര്യം മനസ്സിലാക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു എന്നാൽ എന്റെ അടുത്തേക്ക് ആരെയും അടുപ്പിക്കാൻ ഉള്ള ധൈര്യം എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. ഞാൻ കാരണം അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയമായിരുന്നു അതിനു കാരണം.
പക്ഷേ എത്ര ശ്രമിച്ചിട്ടും നിന്നെ മാത്രം എനിക്ക് മാറ്റിനിർത്താൻ കഴിഞ്ഞില്ല കഴിഞ്ഞില്ല"""""""""""
ഇത്രയും പറഞ്ഞതും കല്ല്യാണി പൊട്ടിക്കരയാൻ തുടങ്ങി അത്രനേരം പിടിച്ചുവെച്ച് കണ്ണുനീർ എല്ലാം ഒഴുകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.....
അവളുടെ അനുഭവം കേട്ടതും എന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ വിതച്ചു....
ഒരുപക്ഷേ ഞാൻ അവളുടെ അടുത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും എന്റെ കല്ല്യാണിക്ക് സംഭവിക്കില്ലായിരുന്നു ആ ചിന്ത എന്റെ മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങി...
എന്റെ കണ്ണുകളും നിറയാൻ തുടങ്ങി..
"കല്ലൂസേ..... എന്റെ പൊന്നിന് പേടിയുണ്ടോ...."
"മ്മ്.... "
"ഞാൻ ഉള്ളോടത്തോളം കാലം എന്റെ പൊന്നിന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല...."
ഞാൻ അവളുടെ തലയിൽ തല ഓടിക്കൊണ്ട് പറഞ്ഞു
അതൊരു വെറും വാക്കായിരുന്നില്ല ഞാൻ മരിക്കേണ്ടി
💬 Comments
View all comments