Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
എന്നിൽ നിന്നും അകന്നുപോവുന്നപോലേ...
പൊടുന്നനെ വന്നവൾ എന്നേ കെട്ടി പിടിച്ചു... ഞാൻ പതിയെ അവളെ തലോടാൻ തുടങ്ങി....
"കുളിക്കണ്ടേ..... "
ഞാൻ അവളേ എന്നിൽ നിന്നും അടർത്തി മാറ്റി ചോദിച്ചു....
"മ്മ്... "
ഞാൻ അങ്ങനെ ചെയ്തത് അവൾക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും അവൾ ഒന്ന് മൂളി....
ശേഷം അലമാര തുറന്ന് അവൾ അതിൽ നിന്നും ഒരു ജോഡി ഡ്രസ്സ് എടുത്തു നേരേ ബാത്‌റൂമിലേക്ക് നടക്കാൻ തുടങ്ങി....
ഞാനും അവളുടെ പിന്നാലേ ബാത്‌റൂമിലേക്ക് നടന്നു....
"നീ എങ്ങോട്ടാ.... "
എന്റെ വരവ് കണ്ടവൾ സംശയരൂപേണ ചോദിച്ചു....
"നിന്നേ കുളിപ്പിക്കാൻ..... "
ഞാൻ സാധാരണമായാണത് പറഞ്ഞത്... മനസ്സിൽ ഒന്നും തന്നെ ഇല്ലായിരുന്നു...അവളേ ഒറ്റക്ക് വിടാൻ തീരേ ധൈര്യമുണ്ടായിരുന്നില്ല....
എന്റെ മറുപടി കേട്ടതും അവളുടെ മുഖത്ത് ഒരു കള്ള ചിരി വന്നു....
എന്റെ കല്ല്യാണിയിൽ ഞാൻ ഇഷ്ട്ട പെടുന്ന കാര്യങ്ങളിൽ ഒന്ന്...
അവളുടെ ചിരി കണ്ടതും നടന്നതെല്ലാം ഒരു സ്വപ്നം മാത്രമാവണേ എന്ന് പോലും ഞാൻ ആഗ്രഹിച്ചു.....
"എന്താടി നോക്കുന്നേ.... 😤"
ഞാൻ എന്റെ ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ അവളോട് തിരിച്ചും കുറുമ്പ് കാണിച്ചു....
"അയ്യടാ മോന്റെ പൂതി കൊള്ളാലോ.... അങ്ങനെ ഇപ്പോ സുഖിപ്പിക്കണ്ട... എനിക്കെയ് ഒറ്റക്ക് കുളിക്കാൻ അറിയാം.. "
അതും പറഞ്ഞവൾ എന്നേ തള്ളിമാറ്റി അകത്ത് കയറി വാതിലടച്ചു....
അവൾ ഇതൊക്കെ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.... എന്നേ വിഷമം കാണാൻ പറ്റാത്തത് കൊണ്ടാവും....
ഞാൻ ആ ഡോറിന് മുന്നിൽ അങ്ങനെ നിന്നു..
കുറച്ചു കഴിഞ്ഞിട്ടും ശബ്ദമൊന്നുമില്ല... ഞങ്ങൾ രണ്ടു പേരും മൗനമാണ്...
"സിദ്ധു..... "
ഒടുവിൽ ഒടുവിൽ
💬 Comments
View all comments