0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

കൈ മുറുക്കെ പിടിച്ചുകൊണ്ടു ഞാൻ മുകളിലേക്ക് നടന്നു...

എല്ലാവരും ഞങ്ങളേ നോക്കുന്നുണ്ടെങ്കിലും ഞങ്ങളേ ശല്ല്യപെടുത്താൻ വന്നില്ല....

കല്ല്യാണി അവൾ നല്ലോം പേടിച്ചിട്ടുണ്ട്...

എന്റെ തോളിൽ തലചായ്ച്ച് കൈ മുറുക്കെ പിടിച്ചു കൊണ്ടാണ് അവൾ നടക്കുന്നത്...

ഞങ്ങളുടെ മുറിയുടെ വാതിലിനരികിൽ എത്തിയതും പിന്നിൽ നിന്നും ആരോ ഓടി വരുന്നതിന്റെ ശബ്ദം ഞാൻ കേട്ടു...

തിരിഞ്ഞു നോക്കിയപ്പോൾ മായയാണ്..

അവൾ ഓടി പിടിച്ചു വരുകയാണ്...

അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനൊന്നും ഞാൻ നിന്നില്ല... എന്റെ മനസ്സിൽ ഇപ്പോൾ കല്ല്യാണി മാത്രമാണ്...

ഞാൻ കല്ല്യാണിയേകൊണ്ട് റൂമിനുള്ളിലേക്ക് കയറി.....

മായ കുറച്ചു നേരം വെളിയിൽ നിന്ന് ഉള്ളിലേക്ക് കയറാൻ തുനിഞ്ഞതും...

എന്നേ ഞെട്ടിച്ചുകൊണ്ട് കല്ല്യാണി എന്റെ മുന്നിലായി വാതിൽ മറഞ്ഞുകൊണ്ട് നിന്നു.....

അവൾ മായയേ ഉള്ളിലേക്ക് കയറ്റാതെ പുറത്തു തടഞ്ഞു വെച്ചിരിക്കുകയാണ്.....

അതിന്റെ ഒരു അമ്പരപ്പ് മായയുടെ മുഖത്തും കാണാം...

"ചേച്ചി..... "

മായ സംശയഭാവേന കല്ല്യാണിയേ വിളിച്ചു...

ഒരൽപ്പം പേടിയും ആ വിളിയിൽ ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി....

"എന്റൊപ്പം സിദ്ധു മാത്രം മതി...."

കല്ല്യാണി മായയുടെ മഖത്തടിചതുപോലെ പറഞ്ഞു....

കല്ല്യാണി പെട്ടെന്നങ്ങനെ പറഞ്ഞതിന്റെ അമ്പരപ്പിൽ നിൽക്കുകയാണ് മായ...അവളുടെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു...

ശേഷം കല്ല്യാണി.... മായ നോക്കി നിൽക്ക വാതിലടച്ചു...

ഇത്രയും നാൾ ഒപ്പം കിടന്നവളേ ആട്ടിയിറക്കും പോലെയായിരുന്നു അത്... കല്ല്യാണിക്ക് ഒരു തരി വിഷമവും തോന്നിയില്ല..

വാതിലടച്ചു ലോക്ക് ചെയ്തു അവൾ കുറച്ചു നേരം എന്നേ നോക്കി നിന്നു...

അവളുടെ കണ്ണുകളിലേക്ക് നോക്കാൻമാത്രം എനിക്ക് ധൈര്യമുണ്ടായിരുന്നില്ല...

എത്ര നേരം നോക്കുന്നുവോ അത്രയും അതെന്നെ വേദനിപ്പിക്കുന്നുണ്ടായിരുന്നു... അവൾ

💬 Comments

View all comments