0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

കണ്ണുനീർ മഴപോലെ ഒഴുകി, അവളുടെ മുഴുവൻ ശരീരം വിറച്ച് നിന്നു.

ഒന്നും പറയാൻ കഴിയാതെ അവളെ ചേർത്തു പിടിക്കാനേ എനിക്ക് സാധിച്ചുള്ളൂ

അവളുടെ കൈകൾ ശക്തമായി എന്റെ പുറത്ത് പറ്റിപ്പിടിച്ചു,

അവളുടെ ദേഹത്തിന്റെ ചൂടും വിറയലും എന്റെ രക്തത്തിലേക്ക് ചേർന്ന് പോയി.

അപ്പോഴേക്കും ബാക്കിയുള്ളവരും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു... അവളുടെ കരച്ചിൽ ആർക്കും കണ്ടു നിൽക്കാൻ സാധിച്ചില്ല.... ചേച്ചിമാരും അമ്മമാരും അവളേ ആശ്വസിപ്പിക്കാൻ പരമാവതി ശ്രമിച്ചു...

എന്നാൽ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു എന്നല്ലാതെ വേറൊന്നും നടന്നില്ല...

കരഞ്ഞു ക്ഷീണിച്ച അവൾ പതുക്കെ താഴേക്ക് വഴുതി.

ഞാൻ ഭയന്ന് കൈ പിടിച്ചു നിന്നെങ്കിലും

അവൾ എന്റെ നെഞ്ചിൽ നിന്ന് നിലത്തേക്ക് പതുങ്ങി ഇരുന്നു

ആ നിമിഷം, മുഴുവൻ ലോകവും ശൂന്യമായി.

അവളുടെ കരച്ചിലിന്റെ ശബ്ദം മാത്രം…

എന്റെ ചെവികളിൽ നിറഞ്ഞു നിന്നു

ഹൃദയം പൊട്ടിത്തെറിക്കുമെന്ന തോന്നലിൽ ഞാൻ അവളുടെ അരികിൽ മുട്ടുകുത്തി നിന്നു.

അവളേ ഞാൻ എന്റെ മാറോടടുപ്പിച്ചു....

ഏകദേശം ഒരു പത്തു മിനുട്ടെങ്കിലും വേണ്ടി വന്നു അവളേ എനിക്ക് പൂർണമായും ഒന്ന് ആശ്വസിപ്പിക്കാൻ....

അവളുടെ ദേഹം മുഴുവൻ മണ്ണാണ്...

"കല്ലു...നമുക്കൊന്ന് കുളിക്കാം..... "

അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ഒരു കുട്ടിയോടെന്നപോൽ ചോദിച്ചു.....

"മ്മ്...... "

അവൾ എന്റെ മാറിൽ മുഖമോളിപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു..

ശേഷം ഞാൻ അവളേ പിടിച്ചു എഴുന്നേൽപ്പിച്ചു....

എഴുന്നേറ്റ് നിന്ന ശേഷം അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി...

എന്നിരുന്നാലും അവൾ എന്നോടല്ലാതെ വേറേ ആരോടും അടുക്കുന്നില്ല....

അവളേ കൂടുതൽ നേരം അവിടേ നിർത്താൻ എനിക്കു മനസ്സ് വന്നില്ല...

അവളുടെ

💬 Comments

View all comments