0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

ഇരിക്കുന്ന കാർത്തു ചേച്ചിയിലേക്ക് എന്റെ ശ്രദ്ധ പോയി..... ചേച്ചി വിറക്കുന്നുണ്ട്

അത് പേടികൊണ്ടായിരുന്നു....

ചേച്ചി മാത്രമല്ല അവിടേ ഉള്ള ഓരോരുത്തരുടെയും മുഖത്ത് ഒരു തരം ഭയം ഞാൻ കണ്ടു.....

ഇതെന്റെ കല്ല്യാണി തന്നെയാണോ....

ലക്ഷ്മിയാന്റി അവളുടെ അടുത്തേക്ക് കരഞ്ഞു കൊണ്ടോടി....

പക്ഷേ മുഖത്ത് ഒരു രൂപമാറ്റവും വരുത്താതെ അവൾ ആന്റിയുടെ അടുത്ത് നിന്നും മാറി നിന്നു...

അവൾ എല്ലാവരിൽ നിന്നും മാറി പതിയേ പിന്നോട്ട് നടന്നു....

ബോധം വന്നതിനു ശേഷം അവൾ ആദ്യമായി പേടിക്കുന്നത് പോലേ തോന്നിയെനിക്ക്...

അരുൺ പോയപ്പോഴും മായ പോയപ്പോഴും അവൾ അവരുടെ പക്കൽ നിന്നും കുറച്ചു മാറി ഒറ്റയ്ക്ക് നിന്നു....

അവൾ ആരെയും തന്റെ അടുത്തേക്ക് അടുപ്പിക്കുന്നില്ല.....എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്...

അവളുടെ മുഖത്ത് പേടി കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു.....

ഞാൻ അവളുടെ അടുത്തേക്ക് പതിയേ നടന്നു.....

ഒരു പക്ഷേ അവൾക്ക് ഞങ്ങളേ ആരെയും ഓർമ്മയുണ്ടാവില്ലേ.... അവൾ എന്നെയും മറന്നു കാണുമോ...

എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു....

എല്ലാവരും ഞങ്ങളേ തന്നെ നോക്കി നിൽക്കുകയാണ്.....

ഞാൻ ഓരോ ചുവട് വക്കുംതോറും അവളുടെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു... പക്ഷേ പേടിച്ച് പിന്നോട്ട് മാറുന്നില്ല...

ഞാൻ അവളുടെ അടുത്തെത്തി..... അവളോട് എന്തെക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷേ എനിക്ക് കഴിയുന്നില്ല....

എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി......

"സിദ്ധു...... "

എന്റെ പേര് ഉച്ചരിച്ചപ്പോൾ അവളുടെ അധരങ്ങൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു...

ശേഷം എന്നേ കെട്ടി പിടിച്ചവൾ പൊട്ടിക്കരഞ്ഞു.....

💬 Comments

View all comments