Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
അലയടിച്ചു...
മൊത്തത്തിൽ മനസ്സിന്റെ നിയന്ത്രണം വിട്ട എനിക്ക് അതു കൂടേ കേൾക്കുവാൻ കഴിഞ്ഞില്ല....
അയാൾ പറഞ്ഞു നിർത്തിയതും ഞാൻ ഓടി ചെന്ന് അയാളെ ചവിട്ടി...
ചവിട്ട് കൊണ്ട പരമേശ്വരൻ കുറച്ചു മാറി തെറിച്ചു വീണു...
കിടന്ന കിടപ്പിൽ തന്നെ ശ്വാസം എടുക്കാൻ വേണ്ടി കഷ്ട്ടപെടുകയാണയാൾ
പക്ഷേ അതു കണ്ടിട്ടും എന്റെ ദേഷ്യം അടങ്ങിയിട്ടിലായിരുന്നു...
വീണ്ടും ചവിട്ടാൻ വേണ്ടി ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങിയതും അച്ഛനും ദേവു ചേച്ചിയും വൈശുവും പിന്നേ കല്ല്യാണിയുടെ ബാക്കിയുള്ള ഏട്ടന്മാരും കൂടേ എന്നേ പിടിച്ചു നിർത്താൻ ശ്രമിച്ചു....
പക്ഷേ അവർക്കത്തിനു കഴിഞ്ഞില്ല....
ഞാൻ അയാൾക്ക് നേരേ കുതിച്ചു.....
"സിദ്ധു...... "
അയാളെ ചവിട്ടാൻ പൊന്തിച്ച കാൽ ആ വിളിയോടെ നിന്നു....
കാർത്തു ചേച്ചിയുടെ ശബ്ദമായിരുന്നു അത്...
ചേച്ചിയുടെ ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് നോക്കി..
ഞാൻ മാത്രമായിരുന്നില്ല......അവിടെയുള്ള മുഴുവൻ പേരും ആ ശബ്ദം വന്ന ദിശയിലേക്ക് നോക്കി.....
എന്റെ കണ്ണുകളും അങ്ങോട്ട് ചലിച്ചു....
കല്ല്യാണി....., അവൾ അവൾക്ക് ബോധം വന്നിരിക്കുന്നു...
എന്റെ കാൽ പൊന്തിച്ച നിലയിൽ തന്നെയാണ്
ഹാളിൽ നിറഞ്ഞു നിൽക്കുന്ന ശാന്തതയിൽ എന്റെ ശ്വാസത്തിന്റെ ശബ്ദം പോലും കടുപ്പമായി കേട്ടു.
പരമേശ്വരൻ നിലത്ത് വീണ് വേദനകൊണ്ട് പുളയുന്നുണ്ടെങ്കിലും അതിനേക്കാൾ ഏറെ പേടി അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.....
ഞാൻ കല്ല്യാണിയേ വീണ്ടും നോക്കി...അവളുടെ നീല കണ്ണുകൾ കുറച്ചു മങ്ങിയിരുന്നു... ശരീരം മുഴുവൻ മണ്ണായിരുന്നെങ്കിലും അവളുടെ സൗന്ദര്യം രണ്ടിരട്ടി കൂടിയിരുന്നു.....അവളുടെ സൗന്ദര്യം പൂർണ ചന്ദ്രനെ പോലേ പ്രകാശിച്ചു..
മുഖത്ത് സന്തോഷവും സങ്കടവും അങ്ങനെ ഒന്നും തന്നെയില്ല വെറും ശൂന്യത മാത്രം....
അവളുടെ അടുത്ത് തന്നെ
💬 Comments
View all comments