Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
ചേച്ചി വേഗം അവളെ പരിശോധിക്കാൻ തുടങ്ങി....
"മായേ ഈ മുറിവൊന്ന് കെട്ടിക്കേ..... "
ചേച്ചിയുടെ മറുപടി കേട്ടതും മായ അവളുടെ റൂമിലേക്ക് ഓടി...
തിരിച്ചു വന്നത് കെട്ടാനുള്ള തുണികളും മരുന്നുകളുമായാണ്....
മായ സമയം വൈകിപ്പിക്കാതെ അവളുടെ മുറിവുകൾ കഴുകി അതിൽ മരുന്ന് തേച്ച് കെട്ടി വച്ചു....
കുറച്ചു നേരം കൂടേ കല്ല്യാണിയേ നോക്കിയ ശേഷം ചേച്ചി അരുണിന്റെ അടുത്തേക്ക് നടന്നു....
എങ്ങും ശാന്തത മാത്രമാണ്.....
എല്ലാവരും ചേച്ചിയുടെ വാക്കുകൾക്കായി ചെവി കോർത്തു നിൽക്കുകയാണ്
എന്റെ ഹൃദയമിടിപ്പ് കൂടിയത് ഞാൻ അറിഞ്ഞു.....
അടുത്ത് നിന്ന ദേവു ചേച്ചി എന്റെ കൈകൾ മുറുക്കി പിടിച്ചു...
"അരുണേട്ടാ കല്ലുവിന്റെ പൾസ് കൂടുതൽ ആണ് ശരീരം നന്നായി വിറക്കുന്നുമുണ്ട് ചൂടുമുണ്ട് എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകണം...... പിന്നേ......"
അതു പറഞ്ഞതും ചേച്ചി താഴോട്ടു നോക്കി...
അതിൽ നിന്നും തന്നെ ഇനി പറയാൻ പോകുന്ന കാര്യം അത്ര നല്ലതല്ല എന്ന് എനിക്ക് മനസ്സിലായി....
"പി.....പിന്നേ....."
അതു ചോദിച്ചപ്പോൾ അരുണിന്റെ ശബ്ദം പതിയേ പുറത്തുവന്നുള്ളൂ
"അത്...അവളുടെ കണ്ണിന്റെ നീല നിറം കുറഞ്ഞു വരുന്നുണ്ട്...."
ആർക്കും കേട്ട വാക്കുകൾ വിശ്വസിക്കാനായില്ല....
കല്ല്യാണിയുടെ നീല കണ്ണുകൾ അത്രയും മനോഹരവും മൂർച്ചയുള്ളതുമായിരുന്നു..
എത്ര അകലെ നിന്നും നോക്കിയാലും അതിന്റെ ഭംഗി പൂർണതയിൽ തന്നെ ആസ്വദിക്കാൻ സാധിക്കും....
എന്നാൽ ചേച്ചി പറഞ്ഞ വാക്കുകൾ എല്ലാവരുടെയും ഉള്ളിൽ ഒരു ഭീതി നിറച്ചു...
അതവരുടെ മുഖത്തും പ്രകടമായിരുന്നു...
"അവളുടെ ശരീരം ദേവി സ്വന്തമാക്കിയിരിക്കുന്നു.... നിങ്ങൾക്ക് അവളേ രക്ഷിക്കാൻ സാധിക്കില്ല... മറ്റുള്ളവരുടെ ജീവനെങ്കിലും രക്ഷിക്കാൻ വേണ്ടി ഇവൾ മരിക്കണം...... "
പരമേശ്വരന്റെ ശബ്‌ദം ഹാളിൽ മുഴുവൻ
💬 Comments
View all comments