Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
കാര്യം ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അത്കൊണ്ട് എല്ലാവരും നമ്മളേ കാത്തു നിൽക്കുകയാണ് നീ ടെൻഷൻ അടിക്കല്ലേ..... "
അരുൺ പോവുന്നവഴിക്കൊക്കെ എന്നേ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും.... അവന്റെ ശബ്ദതത്തിലും വല്ലാതെ പേടിയുണ്ടായിരുന്നു....
ചില സമയങ്ങൾ അവൻ സ്വബോധം മറന്ന് സംസാരിക്കുകയൊക്കെയുണ്ടായി....
എന്റെ മനസ്സിൽ കല്ല്യാണി മാത്രമാണ്....
"ഒരു പക്ഷേ കല്ലുവിന്റെ ശരീരത്തിൽ ആ ആത്മാവ് കേറിയിട്ടുണ്ടെങ്കിൽ... "
ഒരിക്കലും ചോദിക്കണമെന്ന് വിചാരിച്ച് ചോദിച്ചതല്ല....
പക്ഷേ ഉള്ളിലെ പേടി അതേ പോലേ പുറത്തു വന്നതാണ്
എന്റെ ചോദ്യം കേട്ടതും....
അരുൺ പെട്ടന്ന് നിന്നു...
അവന്റെ ശരീരമവിടെ ഉണ്ടായിരുന്നെങ്കിലും ചിന്തകൾ മറ്റെവിടെയോ ആയിരുന്നു....
കുറച്ചു നേരം ആ നിൽപ്പ്‌നിന്ന ശേഷം അരുൺ വീണ്ടും നടക്കാൻ തുടങ്ങി....
"അങ്ങനെയൊന്നും ഉണ്ടാവില്ല നീ സമാധാനപെട് അവൾക്കൊന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല.... "
അവന്റെ മറുപടിക്ക് പോലും എന്റെ മനസ്സിനെ ശാന്തമാക്കാൻ സാധിച്ചില്ല....
പിന്നീട് ഞങ്ങൾ നിന്നത്....
തറവാട്ടിൽ എത്തിയപ്പോഴായിരുന്നു...
എല്ലാവരും ഞങ്ങളേ കാത്ത് തറവാടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു....
അരുണിന്റെ കയ്യിൽ ബോധമില്ലാതെ കിടക്കുന്ന കല്ല്യാണിയേ കണ്ടതും ലക്ഷ്മിയാന്റി ഞങ്ങളുടെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടി വന്നു... ഒപ്പം അവളുടെ അച്ഛനും ഏട്ടന്മാരും ഉണ്ടായിരുന്നു....
എന്നാൽ അരുൺ അവരെയെല്ലാം അവഗണിച്ചുകൊണ്ട് ഉള്ളിലേക്ക് ഓടി...
"കാർത്തു വാ..... "
ഉള്ളിലേക്ക് കയറിയപ്പോൾ അരുൺ കാർത്തു ചേച്ചിയോടും തന്നെ പിന്തുടരാൻ പറഞ്ഞു.....
ചേച്ചി കേട്ട പാടേ അരുണിനൊപ്പം പോയി...
ഞാൻ ആകെ തളർന്നിരുന്നു...
പക്ഷേ ശരീരമായിരുന്നില്ല മനസ്സിനായിരുന്നു എന്ന് മാത്രം...
അരുൺ ഹാളിലുള്ള ഒരു സോഫയിൽ കല്ല്യാണിയേ കിടത്തി....
അവൾ കുറച്ചുകൂടെ വേഗത്തിൽ ആണിപ്പോൾ ശ്വാസമെടുക്കുന്നത്....
കാർത്തു
💬 Comments
View all comments