0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

കിട്ടിയതും വല്ലാത്തൊരു ആശ്വാസമായിരുന്നു മനസ്സിന്..

ഞാൻ തിരിച്ചു റൂമിലേക്ക് തന്നെ പോയി...

വീണ്ടും ഞാനും കല്ല്യാണിയും മാത്രമായി റൂമിനുള്ളിൽ...

അവളേ ഞാൻ പരമാവധി സന്തോഷിപ്പിക്കാൻ ശ്രമിച്ചു... തൊട്ടും തോണ്ടിയും... തല്ലുകൂടിയും തമാശപറഞ്ഞും... അങ്ങനെ... അങ്ങനെ....

അവളും ഇതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു.... വേറേ ഒന്നിനെ കുറിച്ചും ഞാൻ സംസാരിക്കാൻ പോയില്ല...

രാത്രി വരെയും ഞാനും കല്ല്യാണിയും മാത്രമായിരുന്നു റൂമിനുള്ളിൽ... അവൾക്ക് വേണ്ട ഫുഡ്‌ ഞാൻ താഴോട്ട് പോയി കൊണ്ടു വരും എന്നിട്ട് ഞാൻ തന്നെ അവൾക്ക് വാരി കൊടുക്കും...

അതിനിടയിൽ ലക്ഷ്മിയാന്റി വന്ന് കല്ല്യാണിയേ കെട്ടി പിടിച്ച് കൊറേ നേരം കരഞ്ഞു... അതിനു ശേഷം ബാക്കിയുള്ളവരും ഒരു വിഷമത്തോടെ കല്ല്യാണിയേ നോക്കിയപ്പോൾ പിന്നേ ഞാൻ ആരെയും അകത്തു കയറ്റിയില്ല. അതാല്ലാതെ കാര്യമായി വേറേ ഒന്നും തന്നെ ഉണ്ടായില്ല...

പിന്നേ വാതിലിൽ മുട്ട് കേൾക്കുന്നത്...

രാത്രി എട്ട് കഴിഞ്ഞപ്പോളാണ്....

ഞാൻ വാതിൽ തുറന്നു...കാർത്തു ചേച്ചിയായിരുന്നു...

"എന്താ ചേച്ചി.... "

ചേച്ചിയുടെ മുഖത്തേ വെപ്രാളം കണ്ടപ്പോൾ ഞാൻ ചോദിച്ചു..

"എടാ അത്... അത്... മുത്തശ്ശി മരിച്ചു.... "

പെട്ടന്ന് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.....

"എങ്ങനെ...?മുത്തശ്ശി ഇവിടേ ഉണ്ടായിരുന്നില്ലേ അപ്പോൾ.... "

ഞാൻ ചേച്ചിയോട് ചോദിച്ചു...

"ഇല്ലടാ... മുത്തശ്ശിയെയും ആ പാരമേശ്വരനെയും ചേച്ചി ഇന്നലെ തന്നെ ആട്ടി പുറത്താക്കി....പിന്നേ ഇന്നാണ് മുത്തശ്ശിയുടെ വിവരമറിഞ്ഞത്...ആക്‌സിഡന്റ് ആയിരുന്നു....ബോഡി ഹോസ്പിറ്റലിൽ ആണ് ഞങ്ങളൊക്കെ അങ്ങോട്ട് പോവുകയാണ്..... ദേവു ചേച്ചിയും അരുണേട്ടണും രാവിലെ എങ്ങോട്ടോ പോയതാണ് വിളിച്ചിട്ട് കിട്ടുന്നില്ല.... ഇവിടേ ലക്ഷ്മിയാന്റിയും പാറുവും മായയും ആദിയേട്ടനും പിന്നേ കല്ല്യാണിയുടെ രണ്ട് ഏട്ടന്മാരും ഉണ്ട്..... എന്തെങ്കിലും വേണെങ്കിൽ അവരോട് പറഞ്ഞാൽ മതി...."

💬 Comments

View all comments