0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞതും ചേച്ചി തിരിച്ചോടി....

ഇതെല്ലാം കല്ല്യാണിയും കേട്ടിട്ടുണ്ടായിരുന്നു... ഇതെല്ലാം കേട്ടപ്പോൾ അവൾക്കും പേടി തോന്നി...

ഞാൻ അവളെ സമാധാനിപ്പിച്ചു...

പക്ഷേ മുത്തശ്ശിയുടെ മരണ വാർത്ത അറിഞ്ഞതും അത്ര നേരം ഉണ്ടായിരുന്ന... കൊച്ചു കൊച്ചു സന്തോഷങ്ങളും വൃകൃതികളും ഓക്കെ നിന്നിരുന്നു...

അവൾ എന്നേ കെട്ടി പിടിച്ചു ചെറിയ മയക്കത്തിലേക്ക് പോയി... കൂടേ ഞാനും....

റിങ്... റിങ്......

കല്ല്യാണിയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറക്കുന്നത്...

അവൾ ഇപ്പോഴും ഉറങ്ങുകയാണ്...

അത്കൊണ്ട് ഞാൻ ഫോൺ എടുത്തു കൊണ്ട് ജനലിനരികിലേക്ക് പോയി....

സ്‌ക്രീനിൽ നോക്കിയപ്പോൾ ആരുണാണ്....

ഞാൻ കാൾ എടുത്തു....

"ഹലോ... "

പക്ഷേ ഫോൺ എടുത്തപ്പോൾ ദേവു ചേച്ചിയുടെ ശബ്ദമായിരുന്നു ഞാൻ കേട്ടത്...

"ഹലോ ചേച്ചി.... "

ഞാൻ മറുപടി കൊടുത്തു...

"സിദ്ധു... മോനേ നിന്റെ ഫോൺ എവിടെയാടാ എത്ര വിളിച്ചു... അവരേ വിളിച്ചിട്ടും കിട്ടുന്നില്ല നിങ്ങൾ ഓക്കെ എവിടെയാടാ കുഴപ്പമൊന്നുമില്ലല്ലോ...."

ചേച്ചിയുടെ ശബ്ദത്തിലെ പേടി ഞാൻ തിരിച്ചറിഞ്ഞു... വല്ലാതെ കിതക്കുന്നുമുണ്ട്

എനിക്കെന്തോ പ്രശ്നം സംഭവിച്ചതായി തോന്നി...

"അത് ചേച്ചി... മുത്തശ്ശി മരിച്ചു... അവരൊക്കെ ഹോസ്പിറ്റലിലോട്ട് പോയതാ.... ഇവിടേ കുറച്ചു പേർ മാത്രമേ ഉള്ളു..."

ഞാൻ ചേച്ചിയോട് പറഞ്ഞു...

"മുത്തശ്ശി മരിച്ചോ..? എപ്പോ....., നിങ്ങൾ മാത്രമേ ഉള്ളോ.... അതോ ആദിയും മായയും ഓക്കെ ഉണ്ടോ അവിടേ...."

ചേച്ചിയുടെ മറുപടി വേഗത്തിൽ ആയിരുന്നു ഒപ്പം അതിനുള്ള പേടിയും വർദ്ധിച്ചിരുന്നത് ഞാൻ അറിഞ്ഞു....

"ആ.... അവർ ഇവിടേ ഉണ്ട്...."

ഞാൻ ചേച്ചിക്ക് മറുപടി കൊടുത്തു

ഒരു നിമിഷം അപ്പുറത്ത് വെറും മൗനം മാത്രമായിരുന്നു

"സിദ്ധു

💬 Comments

View all comments