Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
മോനേ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്....നീ കല്ല്യാണിയെയും കൂട്ടി എന്തെങ്കിലും കള്ളം പറഞ്ഞ് അവിടെ നിന്നും പോ.....വേഗം പോ....."
ചേച്ചി അത്കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല...
"എന്താ ചേച്ചി... എന്താ...പ്രശ്നം..."
"എടാ... ആ ആദിയും മായയും ഒന്നും നമ്മൾ ഉദ്ദേശിക്കുന്നത് പോലേയല്ലടാ.... അവരാ എല്ലാത്തിനും പിന്നിൽ.... കല്ലുവിനേ തട്ടി കൊണ്ട് പോയത് മുതൽ പൈസ കൊടുത്ത് രാജീവനേ നാട് കടത്തിയത് വരേ....... നീ എത്രയും പെട്ടെന്ന് അവിടേ നിന്നും അവളെയും കൂട്ടി ഇറങ്ങ്... കല്ലുവിനെ അന്വേഷിച്ച് അവർ എന്തായാലും വരും.....Everyone in the family is a psychopath അവർ എന്തും ചെയ്യാൻ മടിക്കില്ല..... എന്റെ മോൻ പെട്ടെന്ന് ഇറങ്ങാടാ... അവൾക്കൊന്നും സംഭവിക്കാൻ സമ്മതിക്കല്ലേ...."
അത്രയും പറഞ്ഞതും ഫോൺ കട്ട് ആയി...
എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി....
മായ.... അവളും....
ഒന്നും ചിന്തിച്ചു നിൽക്കാൻ സമയമില്ല... അവർ കല്ല്യാണിയുടെ അടുത്ത് എത്തരുത്...
ഞാൻ കല്ല്യാണിയേ വിളിക്കാൻ അവളുടെ അടുത്തേക്ക് പോയതും...
വാതിൽ ഒരു മുട്ട് കേട്ടു....., ശക്തമായി....
തുടരും.....
💬 Comments
View all comments