0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

ദൂരേ ദൂരേ മാഞ്ഞു പോവുകയാണാ വെളിച്ചം....

എന്റെ കണ്ണുകളിൽ ഇരുട്ടു നിറയാൻ തുടങ്ങി.

കാലുകൾ നിന്നു......

കയ്യിൽ ഇപ്പോഴും കല്ല്യാണി ബോധമില്ലാതെ കിടക്കുകയാണ്...ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.....

"സിദ്ധു...... "

ഇരുട്ടു നിറഞ്ഞ കണ്ണുകൾ പെട്ടെന്ന് വിടർന്നു..... ശരീരമാസകലം ഒരു തരിപ്പ് അനുഭവപ്പെട്ടു...... ചൂട് നിറഞ്ഞിടത്ത് ഒരു തണുത്ത കാറ്റ് വീശി...

അരുൺ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു....

എന്റെ കയ്യിൽ കിടക്കുന്ന കല്ല്യാണിയേ കണ്ടതും അവൻ ഒരു നിമിഷം നിന്നു....

"കല്ലു.... മോളെ..... "

അവന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു...

അവൻ അവളേ തട്ടി വിളിക്കാൻ ശ്രമിച്ചു... പക്ഷേ ഒന്നും തന്നെ നടന്നില്ല...

അവളുടെ കൈപ്പത്തിയിൽ നിന്നും ചോര വരുന്നത് കണ്ട അരുൺ അവളെ എന്റെ കയ്യിൽ നിന്നും വാങ്ങി...

ശേഷം പുറത്തേക്ക് ഓടി.....

ഞാൻ ഇപ്പോഴും ആ വീടിനുള്ളിൽ തന്നെ നിൽക്കുകയാണ്.....

എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത ഒരു അവസ്ഥ

അരുൺ അപ്പോഴേക്കും കല്ല്യാണിയേകൊണ്ട് പുറത്തെത്തിയിരുന്നു...

ഞാൻ വരുന്നില്ല എന്ന് മനസ്സിലായതും അരുൺ എന്നേ ഒന്ന് തിരിഞ്ഞു നോക്കി..

"സിദ്ധു.... വാടാ..... "

വളരേ ദയനീയമായിരുന്നു അവന്റെ ശബ്ദം....

വീണ്ടും തണുത്ത കാറ്റു വീശി.....

"സിദ്ധു..... പോ...... "

ആ ശബ്ദം ഞാൻ വീണ്ടും കേട്ടു.....

അതേ അതൊരു സ്ത്രീയുടെ ശബ്ദമാണ്.... എനിക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന ശബ്ദം....

കാലുകൾ വീണ്ടും ചലിച്ചു....

അരുൺ കല്ല്യാണിയേ എടുത്തുകൊണ്ട് വേഗത്തിൽ നടക്കാൻ തുടങ്ങി

അവരുടെ പിന്നാലേ ഞാനും യാന്ദ്രികമായി നടന്നു....

പോവുന്നതിനു മുൻപ് ഒന്ന് തിരിഞ്ഞു നോക്കാനും ഞാൻ മറന്നില്ല.....

"നീ പേടിക്കൊന്നും വേണ്ടാ... കയ്യിലേ മുറിവ് മാത്രമേ ഉള്ളു... അത് കർത്തുവിനെ കാണിച്ചാൽ മതി ബാക്കി അവൾ നോക്കിക്കോളും...കല്ല്യാണിയേ കിട്ടിയ കാര്യം ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അത്കൊണ്ട് എല്ലാവരും നമ്മളേ കാത്തു നിൽക്കുകയാണ് നീ ടെൻഷൻ അടിക്കല്ലേ..... "

അരുൺ പോവുന്നവഴിക്കൊക്കെ എന്നേ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും.... അവന്റെ ശബ്ദതത്തിലും വല്ലാതെ പേടിയുണ്ടായിരുന്നു....

ചില സമയങ്ങൾ അവൻ സ്വബോധം മറന്ന് സംസാരിക്കുകയൊക്കെയുണ്ടായി....

എന്റെ മനസ്സിൽ കല്ല്യാണി മാത്രമാണ്....

"ഒരു പക്ഷേ കല്ലുവിന്റെ ശരീരത്തിൽ ആ ആത്മാവ് കേറിയിട്ടുണ്ടെങ്കിൽ...

💬 Comments

View all comments