Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]
നേർക്ക് പാഞ്ഞു വരുന്ന ഒരുത്തനെ അരുൺ ഒറ്റയടിക്ക് വീഴ്ത്തി.....
കണ്ടു നിന്ന എനിക്ക് പോലും ആ അടിയുടെ ആഘാതം അനുഭവിക്കാൻ പറ്റി.... അതുപോലൊരു ഐറ്റം ആയിരുന്നു അത്.
ബാക്കിയുള്ളവരെ അവൻ തന്നെ കൈകാര്യം ചെയ്യുമെന്നെനിക്ക് ഏകദേശം ഉറപ്പായി..
പിന്നേ അവിടേ നിന്ന് ഞാൻ സമയം കളഞ്ഞില്ല.....
താഴെ വീണ മൊബൈൽ ഫോണുമെടുത്ത് ഞാൻ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി...
നിലാവിന്റെ വെളിച്ചം മാത്രമായിരുന്നു ആ വീടിനുള്ളിലെ ഏക വെട്ടം....
എന്നാൽ മൂക്കിലേക്ക് അരിച്ചെത്തുന്ന ചോര മണം വളരേ ഭയാനക പെടുത്തുന്നതായിരുന്നു....
എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി....
പുറത്തു നിന്ന് കാണുന്ന പോലെയായിരുന്നില്ല ആ വീട് അകത്ത് കയറിയപ്പോൾ അത്യാവശ്യം വലുപ്പമുണ്ട്....
"കല്ലു...... "
എന്റെ ശബ്ദം ആ വീടിനുള്ളിൽ അലയടിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല...
ഞാൻ ഉള്ളിലേക്ക് നടന്നു..... ഉള്ളിലേക്ക് പോവുംതോറും നിലാവ് പോലും എന്റൊപ്പം വരാൻ മടിച്ചു.....
ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി ഞാൻ ഉള്ളിലേക്ക് സഞ്ചരിച്ചു......
മാറാലകളും ചിതലുകൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ടായിരുന്നു ആ വീട്ടിലേ ഓരോ മുക്കും മൂലയും......
താഴോട്ടു നോക്കിയപ്പോൾ എന്തോ വലിച്ചിഴച്ചു കൊണ്ടുപോയ പാടുകൾ ഞാൻ കണ്ടു.....ആ പാടുകൾക്കൊപ്പം ചോരകൂടേ കണ്ടതിനാൽ, വലിയൊരു ആഴത്തിൽ പെട്ടപോലെയായിരുന്നു മനസ്സ്...
കല്ല്യാണി... അവൾക്കെന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന ചിന്ത മനസ്സിനെ തളർത്താൻ തുടങ്ങി....
വലിച്ചിഴച്ചതിന്റെ പാടുകൾ അവസാനിക്കുന്നത് ഒരു മുറിക്കു മുമ്പിൽ ആയിരുന്നു....
"ട്ടക്ക്.... "
പെട്ടെന്ന് അതിനുള്ളിൽ ഒരു ശബ്ദം കൂടേ കേട്ടതോടെ ഞാൻ ആ വാതിൽ തല്ലി തകർക്കാൻ തുടങ്ങി...
പഴവാതിൽ ആയതിനാൽ അത്ര ബലം ഉണ്ടായിരുന്നില്ല അതിന്...
അത്കൊണ്ട് ആദ്യത്തെ
💬 Comments
View all comments