0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

ഞാൻ അവളേ വീണ്ടും പിടിച്ചു കിടത്തി...

ശേഷം വീണ്ടും ഞാൻ അവളുടെ ഓരോ ഭാഗത്തും പിടിച്ചും ഞെക്കിയും ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു....അതിനിടക്ക് ആവശ്യമില്ലാത്ത ഒരു കാര്യവും ഞാൻ ചോദിക്കാൻ നിന്നില്ല....

പെട്ടെന്നാണ് ഡോറിൽ ഒരു മുട്ടു കേൾക്കുന്നത്....

ഞങ്ങൾ ഒരേ പോലേ അങ്ങോട്ട് നോക്കി

"അകത്തേക്ക് വന്നോട്ടേ.... "

അരുണിന്റെ ശബ്ദമാണ് ഞാൻ കേട്ടത്....

"ആ..... വന്നോ... വന്നോ...."

ഡോർ തുറന്നുകൊണ്ട് അവൻ അകത്തേക്ക് വന്നു...

പോലീസ് വേഷത്തിലാണ് വന്നിരിക്കുന്നത്...

ഓഹ് ഇവന്റെ സസ്‌പെൻഷൻ ഓക്കേ കഴിഞ്ഞോ....

ഇനി ഞാൻ ഉണർന്നതറിഞ്ഞു പിടിച്ചുകൊണ്ടുപോവാൻ വല്ലോം വന്നതാണ്...

ഞാൻ അറിയാതെ കിടന്ന കിടപ്പിൽ ഒന്നെണീച്ചു...

അപ്പോൾ തന്നെ കല്ല്യാണി എന്നേ ബലമായി വീണ്ടും പിടിച്ചു കിടത്തി... എന്റെ കൈകളിലൂടെ കയ്കോർത്ത്കൊണ്ട് കിടന്നു...

അരുൺ വന്നതിന് പുല്ല് വില പോലും അവൾ അവന് കൊടുത്തില്ല...

എന്നാൽ അരുണിന്റെ മുഖത്ത് കല്ല്യാണിയേ വീണ്ടും പഴയത്പോലേ കണ്ടതിന്റെ സന്ദോഷം മുഖത്ത് പ്രകടമായിരുന്നു....

"എന്റെ കല്ലൂസേ.... നീ അവന് കുറച്ച് റസ്റ്റ്‌ കൊടുക്ക്‌..."

കല്ല്യാണിയുടെ സ്നേഹപ്രകടനം കണ്ട അരുൺ തമാശരൂപേണ അവളോട് പറഞ്ഞു....

"നീ നിന്റെ പണി നോക്കി പോടാ.... "

ആവൾ ചിറികോട്ടികൊണ്ട് പറഞ്ഞു...

അവനുള്ളത് കിട്ടിയപ്പോൾ അവനും ഹാപ്പി...

അരുൺ ഞങളുടെ അടുത്ത് വന്നിരുന്നു...

എനിക്ക് വല്ല്യ ഭാവവ്യത്യാസം ഒന്നുമില്ലെങ്കിലും ഞങളുടെ ഇടയിലേക്ക് കട്ടുറുമ്പ് പോലേ വന്നത് കല്ല്യാണിക്ക് അത്ര പറ്റിയിട്ടുണ്ടായിരുന്നില്ല....

"കല്ലൂസേ.... ഞങ്ങൾ കുറച്ചു നേരം ഒറ്റക്കിരുന്നു സംസാരിച്ചോട്ടെ.... നീ ഒന്ന് പുറത്ത് പോവോ...."

അരുൺ വന്നതിന്റെ കാര്യത്തിലേക്ക് വരാൻ തുടങ്ങി....

"പറ്റില്ല.... നീ വേണേൽ പുറത്തു പൊക്കോ...."

എന്നാൽ

💬 Comments

View all comments