Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
അറിയാത്ത പോലേ കണ്ണടച്ചു കിടക്കുകയാണ്... അതുകൂടെ കണ്ടപ്പോൾ എനിക്കങ്ങോട്ട് ചൊറിഞ്ഞു കയറി...
രണ്ടും കൽപ്പിച്ചു ഞാൻ അവളുടെ തുടയിൽ നല്ല രീതിക്ക് തന്നെ ഒരു നുള്ള് കൊടുത്തു...... 😏
പെട്ടെന്ന് കിട്ടിയതുകൊണ്ടാവണം അവൾ ചാടിയെഴുന്നേറ്റ് നുള്ള് കിട്ടിയ ഭാഗം ഉഴിയാൻ തുടങ്ങി..... പക്ഷേ ശബ്ദം പുറത്തുവന്നില്ല... വേദന കടിച്ചു പിടിച്ചു ഇരിക്കുകയാണവൾ... ആംഗ്യം കാട്ടി കുറേ തെറി പറയുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല... 😌
പിനീടങ്ങോട്ട് അവളുടെ വെറുപ്പിക്കലിന്റെ ഒരു ഘോഷയാത്രയായിരുന്നു.... ഇവൾ ഇതിനു വല്ല പിഎച്ച്ഡി 3എടുത്തിട്ടുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചു... അമ്മാതിരി വെറുപ്പിക്കൽ...
ഞാനും വിട്ടുകൊടുക്കാൻ നിന്നില്ലെങ്കിലും അവളുടെ ആ ലെവലിലേക്ക് എത്തിയില്ല എന്ന് മാത്രം...
അങ്ങനെ ഞങ്ങൾ രണ്ടു പേരും തല്ലുകൂടുന്നതിന്റെ ഇടയിലാണ് കാർ പെട്ടെന്ന് നിന്നത്... ഞങ്ങൾ ഒരേ സമയം ചേച്ചിയേ നോക്കി...
"ഇറങ്.... വീടെത്തി, ബാക്കി അവിടേ ചെന്നിട്ട് മതി...."
ചേച്ചി ഞങ്ങളെ നോക്കി പറഞ്ഞു...
ഞാൻ കല്ല്യാണിയേ തുറിച്ചു നോക്കി ശേഷം കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങി... അപ്പോഴേക്കും കല്ല്യാണിയും എന്റൊപ്പം ഓടി വന്ന് കൈകോർത്തു പിടിച്ച് നടക്കാൻ തുടങ്ങി....
"വേദനിച്ചോ.... "
അവൾ നടക്കുന്നതിനിടയിൽ കളിയാക്കി ചോദിച്ചു...
"പൊന്നു മോളേ രാത്രിയാവട്ടെ... നിന്നേ കൊണ്ട് തന്നെ ഞാൻ അത് തീറ്റിക്കും..."
ഒരു വില്ലനെ പോലേ ഞാൻ ചിരിച്ചു... 😏
"ഓ... പിന്നേ... അതും പറഞ്ഞ് നീ വാ... നേരെത്തെ തന്ന പോലേ വീണ്ടും ഒരു കടി കൂടി അങ്ങ് വച്ച് തരും ഞാൻ......."
അതു പറഞ്ഞശേഷം കല്ല്യാണി അവളുടെ പാൽപ്പല്ലുകൾ കാണിച്ചുകൊണ്ട്
💬 Comments
View all comments